Posted On
date_range Updated On
date_range ബാഡ്മിന്റൺ ലോക റാങ്കിങ്; ആറാണ്ടിന് ശേഷം സിന്ധു ആദ്യ പത്തിൽനിന്ന് പുറത്ത്
ന്യൂഡൽഹി: രണ്ടു തവണ ഇന്ത്യക്ക് ഒളിമ്പിക് മെഡൽ സമ്മാനിച്ച പി.വി. സിന്ധു ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒമ്പതിൽ നിന്ന് 11ാം സ്ഥാനത്തേക്ക് വീണു.
2016 നവംബറിന് ശേഷം ഇതാദ്യമാണ് സിന്ധു ആദ്യ പത്തിൽനിന്ന് പുറത്താവുന്നത്. മുൻ ലോക ചാമ്പ്യനായ താരം രണ്ടാം റാങ്കിലേക്ക് വരെ ഉയർന്നിരുന്നു. പരിക്ക് വേട്ടയാടുന്ന സിന്ധു നിലവിലെ സീസണിലെ മോശം പ്രകടനവുമായാണ് വീണ്ടും താഴേക്ക് പോയത്.
പുരുഷന്മാരിൽ മലയാളി താരം എച്ച്.എസ് പ്രണോയ് എട്ടാം റാങ്കിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.