Posted On
date_range Updated On
date_range ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: മെഡലുറപ്പിച്ച് ഇന്ത്യൻ വനിതകൾ
ക്വാലാലംപുർ: ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഹോങ്കോങ്ങിനെ നിലംപരിശാക്കി സെമിയും മെഡലും ഉറപ്പിച്ച് ഇന്ത്യൻ വനിതകൾ.
പി.വി. സിന്ധു, അഷ്മിത ചാലിഹ എന്നിവർ സിംഗിൾസിലും അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്റ്റോ സഖ്യം ഡബ്ൾസിലും വമ്പൻ ജയങ്ങൾ പിടിച്ചാണ് ഇന്ത്യക്ക് മെഡൽ ഉറപ്പാക്കിയത്. നേരത്തെ ടോപ് സീഡുകളായ ചൈനയെ വീഴ്ത്തിയ ടീം ഹോങ്കോങ്ങിനെതിരെയും ജയിച്ച് ഗ്രൂപ് ചാമ്പ്യന്മാരായിരുന്നു.
ജപ്പാൻ-ചൈന രണ്ടാം ക്വാർട്ടർ ജേതാക്കളാകും ഇന്ത്യക്ക് അവസാന നാലിലെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.