Posted On
date_range Updated On
date_range ഓൾ ഇംഗ്ലണ്ട് ഓപൺ: സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്
ബിർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ഒളിമ്പ്യൻ പി.വി. സിന്ധുവിന് ആദ്യ റൗണ്ടിൽ മടക്കം. ചൈനയുടെ ജ്യാങ് യി മാനോട് 17-21, 11-21 സ്കോറിനാണ് വനിത സിംഗ്ൾസിൽ സിന്ധു പരാജയം രുചിച്ചത്. പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് 19-21 21-14 21-5 സ്കോറിന് ഫ്രാൻസിന്റെ ടോമ ജൂനിയർ പൊപോവിനെ തോൽപിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ഇന്തോനേഷ്യയുടെ ആന്റണി ജിന്റിങ്ങിനെയും ലക്ഷ്യ സെൻ ഡെന്മാർക്കിന്റെ ആൻഡേഴ്സ് ആന്റോൺസനെയും വ്യാഴാഴ്ച നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.