ഓ​ൾ ഇം​ഗ്ല​ണ്ട് ബാ​ഡ്മി​ന്റ​ൺ വ​നി​ത ഫൈ​ന​ലി​ൽ അ​കാ​നെ യ​മ​ഗൂ​ചി​യു​ടെ ഷോ​ട്ട്

ഓൾ ഇംഗ്ലണ്ട് ഓപൺ: യമാഗുച്ചി ചാമ്പ്യൻ

ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപൺ വനിതകളിൽ ജപ്പാൻ താരം അകാനെ യമാഗുച്ചിക്ക് കിരീടം. മുൻനിര താരങ്ങളിൽ പലരും നേരത്തെ മടങ്ങിയ ചാമ്പ്യൻഷിപ്പിൽ ദക്ഷിണ കൊറിയയുടെ ആൻ സിയോങ്ങിനെ നേരിട്ടുള്ള സെറ്റുകളിലാണ് വീഴ്ത്തിയത്.

സ്കോർ 21-15, 21-15. സമീപകാലത്ത് ഇരുവരും ആറു തവണ മുഖാമുഖം നിന്നതിൽ തുല്യമായി വിജയിച്ചതിനാൽ ബെർമിങ്ഹാമിലും തുല്യ സാധ്യത കൽപിക്കപ്പെട്ടതായിരുന്നു. എന്നാൽ, എതിരാളിക്ക് കാര്യമായി അവസരം നൽകാതെ 43 മിനിറ്റിൽ വിജയം പിടിക്കുകയായിരുന്നു.

ഡബ്ൾസിൽ മുഹമ്മദ് അഹ്സൻ- ഹെന്ദ്ര സെറ്റ്യാവൻ സഖ്യത്തെ വീഴ്ത്തി മുഹമ്മദ് ഷുഹൈബുൽ ഫിക്രി- ബാഗാസ് മൗലാന സഖ്യം കിരീടം ചൂടി. സ്കോർ 21-19, 21-13.

Tags:    
News Summary - Akane Yamaguchi won All England Open badminton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.