ഫ്രഞ്ച് ഓപൺ ബാഡ്മിന്റൺ പുരുഷ ഡബ്ൾസ് കിരീടവുമായി ഇന്ത്യയുടെ സാത്വിക് സായ് രാജും ചിരാഗ് ഷെട്ടിയും
Posted On
date_range Updated On
date_range സാത്വിക് -ചിരാഗ് സഖ്യത്തിനും ശങ്കറിനും അഞ്ചു ലക്ഷം വീതം
ന്യൂഡൽഹി: ഫ്രഞ്ച് ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ പുരുഷ ഡബ്ൾസ് കിരീടം നേടിയ സാത്വിക് സായ് രാജ് രാൻകിറെഡ്ഡി, ചിരാഗ് ഷെട്ടി, ലോക ജൂനിയർ ചാമ്പ്യൻഷിപ് വെങ്കല ജേതാവ് ശങ്കർ മുത്തുസാമി എന്നിവർക്ക് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ അഞ്ചു ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ചു.
ഫൈനലിൽ തായ്‍വാന്റെ ലൂ ചിങ് യാവോ-യാങ് പോ ഹാൻ സഖ്യത്തെ 21-13, 21-19 സ്കോറിന് തോൽപിച്ചാണ് സായ്-ചിരാഗ് സഖ്യം കരിയറിലെ ആദ്യ സൂപ്പർ 750 കിരീടം സ്വന്തമാക്കിയത്. ചൈനീസ് തായ്പേയിയുടെ കുവോ കുവാൻ ലിനിനോട് കലാശപ്പോരാട്ടത്തിൽ പരാജയപ്പെട്ടു ശങ്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.