മു​അ​ത​സ് ബ​ർ​ഷി​മി​ന്റെ സ്വ​ർ​ണ​നേ​ട്ടം

ഏ​ഷ്യ​ൻ ഗെയിംസ്: ബ​ർ​ഷി​മി​ന് സ്വ​ർ​ണം

 ദോ​ഹ: ഖ​ത്ത​റി​ന്റെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് വീ​ണ്ടും സ്വ​ർ​ണ​ത്തി​ള​ക്കം സ​മ്മാ​നി​ച്ച് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മു​അ​ത​സ് ബ​ർ​ഷി​മി​ന്റെ ​നേ​ട്ടം. പു​രു​ഷ വി​ഭാ​ഗം ഹൈ​ജം​പി​ലാ​ണ് ഖ​ത്ത​റി​ന്റെ ഒ​ളി​മ്പി​ക്സ്, ലോ​ക​ചാ​മ്പ്യ​ൻ താ​രം പൊ​ന്ന​ണി​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ 2.35 മീ​റ്റ​ർ ചാ​ടി​യ ബ​ർ​ഷിം ഗെ​യിം​സ് റെ​ക്കോ​ഡ് സ്ഥാ​പി​ച്ച് വെ​ല്ലു​വി​ളി​ക​ളി​ല്ലാ​തെ സ്വ​ർ​ണം നേ​ടി.

ലോ​ക​വേ​ദി​ക​ളി​ൽ ഖ​ത്ത​റി​ന്റെ അ​ഭി​മാ​ന​മാ​യി മാ​റി​യ താ​ര​ത്തി​ന്റെ മൂ​ന്നാം ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ട​മാ​ണി​ത്. നേ​ര​ത്തേ 2010 ഗ്വാ​ങ്ഷു​വി​ലും 2014 ഇ​ഞ്ചി​യോ​ണി​ലും ബ​ർ​ഷിം സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഇ​​തോ​ടെ ഹാ​ങ്ചോ​വി​ൽ ഖ​ത്ത​റി​ന്റെ സ്വ​ർ​ണ​നേ​ട്ടം നാ​ലാ​യി ഉ​യ​ർ​ന്നു. ആ​റ് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 13 മെ​ഡ​ലു​മാ​യി 14ാം സ്ഥാ​ന​ത്താ​ണ് ഖ​ത്ത​ർ. 

Tags:    
News Summary - Asian Games: Gold for Barshim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.