കൊൽക്കത്ത: അവസാനം കളിച്ച നാല് ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യൻ ടീമിന് ബാറ്റുമായി ഗ്രൗണ്ടിലിറങ്ങേണ് ടി വന്നത് നാലു തവണ മാത്രം. എതിർടീമുകളെല്ലാം ചേർന്ന് എട്ട് പ്രാവശ്യം ബാറ്റേന്തിയിട്ടും ഇന്ത്യൻ ഇന്നിങ്സുകളുടെ തട്ട് താഴ്ന്നുതന്നെ. തുടർച്ചയായ നാല് ഇന്നിങ്സ് വിജയങ്ങളെന്ന റെക്കോർഡോടെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരായ ടെസ്റ ്റ് പരമ്പര തൂത്തുവാരിയത്. ഇന്ത്യയുടെ തുടർച്ചയായ ഏഴാം ടെസ്റ്റ് വിജയം കൂടിയാണിത്.

ദക്ഷിണാഫ്രിക്കക്കെതിരെ ഒ ക്ടോബറിൽ പുണെയിൽ നടന്ന രണ്ടാം ടെസ്റ്റോടെയാണ് ഇന്ത്യ ഇന്നിങ്സ് വിജയമെന്ന ശീലത്തിന് തുടക്കമിട്ടത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ അഞ്ചിന് 601നെതിരെ ദക്ഷിണാഫ്രിക്ക ആദ്യം നേടിയത് 275 റൺസ്. ഫോളോഒാൺ ചെയ്ത് വീണ്ടും ഇറങ്ങിയെങ്കിലും 189ന് രണ്ടാം ഇന്നിങ്സും അവസാനിച്ചു. ഇന്ത്യക്ക് ഇന്നിങ്സിനും 137 റൺസിനും ജയം.

റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റിലും ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഇന്നിങ്സിന് തകർത്തുവിട്ടു. ഒമ്പതിന് 497 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 162നും രണ്ടാം ഇന്നിങ്സിൽ 133നും ഓൾ ഒൗട്ടായി. ഇന്ത്യൻ ജയം ഇന്നിങ്സിനും 202 റൺസിനും.

നവംബർ 14ന് ഇൻഡോറിൽ ആരംഭിച്ച ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് സ്കോറായ 150നെതിരെ ഇന്ത്യ ആറിന് 493 എടുത്ത് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ 213 റൺസിന് പുറത്താകുമ്പോൾ ബംഗ്ലദേശ് ഇന്ത്യൻ സ്കോറിന് 130 റൺസ് പിന്നിലായിരുന്നു. വീണ്ടും ഇന്ത്യക്ക് ഇന്നിങ്സ് മധുരം.

കൊൽക്കത്ത വിജയത്തോടെയാണ് തുടർച്ചയായ നാല് ഇന്നിങ്സ് ജയമെന്ന നേട്ടം ഇന്ത്യ കൈവരിച്ചത്. ബംഗ്ലാദേശിനെ ഒന്നാം ദിനം തന്നെ 106ന് പുറത്താക്കിയ ഇന്ത്യ മറുപടിയായി ഒമ്പതിന് 347 എടുത്ത് ഡിക്ലയർ ചെയ്തു. ഇന്ത്യൻ ബൗളർമാർ രണ്ടാം ഇന്നിങ്സിലും മാരകമായി പന്തെറിഞ്ഞപ്പോൾ 195 റൺസിന് ബംഗ്ലാ കടുവകൾ കൂടാരംകയറി. ഇന്ത്യക്ക് ഇന്നിങ്സിനും 46 റൺസിനും ജയം.

തുടർച്ചയായ ഏഴ് ജയത്തോടുകൂടി ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറെ മുന്നിലാണ് ഇന്ത്യ. 360 പോയിന്‍റുമായി ഒന്നാമതുള്ള ഇന്ത്യക്ക് പിന്നിൽ രണ്ടാംസ്ഥാനത്ത് 116 പോയിന്‍റുമായി ഓസ്ട്രേലിയയാണുള്ളത്. വെസ്റ്റിൻഡീസിനെതിരെ രണ്ട്, ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന്, ബംഗ്ലാദേശിനെതിരെ രണ്ട് എന്നിങ്ങനെയാണ് ഇന്ത്യൻ വിജയങ്ങൾ.

Tags:    
News Summary - indian innings victory record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.