ടി20 ലോകകപ്പ് ഇൗ വർഷം​ നടക്കില്ല -പീറ്റേഴ്​സൺ

ലണ്ടൻ: ഇൗ വർഷാവസാനം ആസ്​ട്രേലിയയിൽ നടത്താനിരുന്ന ​െഎ.സി.സി ടി20 ലോകകപ്പ് നിലവിലെ സാഹചര്യത്തിൽ​ സംഭവിക്കാനിടയില്ലെന്ന്​ മുൻ ഇംഗ്ലണ്ട്​ നായകൻ കെവിൻ പീറ്റേഴ്​സൺ. സ്​പോർട്​സ്​ സ്റ്റാറിന്​ നൽകിയ അഭിമുഖത്തിലാണ്​ താരം ലോകകപ്പി​​െൻറ ഭാവി സംബന്ധിച്ച്​ മനസുതുറന്നത്​. ഇംഗ്ലീഷ്​ കൗണ്ടി മത്സരങ്ങളും ഇൗ വർഷം നടക്കാൻ സാധ്യതയില്ലെന്ന്​ അദ്ദേഹം വ്യക്​തമാക്കി. അതേസമയം, അടച്ചിട്ട സ്​റ്റേഡിയത്തിൽ മത്സരം സംഘടിപ്പിക്കുന്നതിനെ താരം പിന്തുണച്ചു. 

എല്ലാം നേരെയാവുകയും എല്ലാവരും സുരക്ഷിതമാവുകയും ചെയ്യു​േമ്പാൾ മാത്രമേ കായിക മത്സരങ്ങൾ സംഭവിക്കാൻ പാടുള്ളൂ. ആസ്​ട്രേലിയൻ സർക്കാരാണ്​ ടി20 ലോകകപ്പുമായി മുന്നോട്ട്​ പോകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്​. ലോകത്തി​​െൻറ എല്ലാ ഭാഗത്തുനിന്നും താരങ്ങൾ ആസ്​ട്രേലിയയിലേക്ക്​ വരുന്നത്​ അവർക്ക്​ സ്വീകാര്യമാകുമോ..? നിലവിലെ സാഹചര്യത്തിൽ ആസ്​ട്രേലിയയിലേക്ക്​ പോവുക എന്നത്​ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്​ എനിക്കറിയാം. 

സ്വന്തം രാജ്യത്തേക്ക്​ വരുന്ന വിദേശികളെ പരിശോധിക്കുന്നതിൽ ഏറ്റവും ശ്രദ്ധിക്കുന്ന രാജ്യമാണ്​ ആസ്​ട്രേലിയ. ലോകത്ത്​ മറ്റേത്​ രാജ്യത്തേക്കാളും അവർ അതിന്​ പ്രാധാന്യം കൽപ്പിക്കുന്നു. അതിമനോഹര രാജ്യമായ ആസ്​ട്രേലിയയുടെ ബോർഡ്​ ഒാഫ്​ കൺട്രോൾ സിസ്റ്റവും കരുത്തുറ്റതാണ്​. അവർ തീർച്ചയായും മുൻഗണന കൊടുക്കുക രാജ്യത്തി​​െൻറ സുരക്ഷക്കായിരിക്കും. അതുകൊണ്ട്​, ട്വി20 ഇൗ വർഷം നടക്കുന്നതിന്​ ഒരു സാധ്യതയും കാണുന്നില്ല. -പീറ്റേഴ്​സൺ പറഞ്ഞു.

Tags:    
News Summary - I don't think the T20 World Cup will happen says Kevin Pietersen-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.