ഒരുമുഴം നീട്ടിയെറിഞ്ഞ് ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ സീസണിലെ മത്സരങ്ങളിലേക്ക് മാസങ്ങളുടെ അകലമുണ്ട്. എന്നാല്‍, ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടമായ കിരീടം നേടാനുറച്ച് കൃത്യമായ തയാറെടുപ്പിലാണ് കേരളത്തിന്‍െറ സ്വന്തം ബ്ളാസ്റ്റേഴ്സ്. നല്ല കളിക്കാരെ കണ്ടത്തൊനും ലേലംകൊള്ളാനും കഴിഞ്ഞില്ളെന്ന ചീത്തപ്പേര് ഇല്ലാതാക്കുകയാണ് ലക്ഷ്യം.കഴിഞ്ഞ സീസണുകളില്‍ ടീമിനായി പൊരുതിക്കളിച്ച താരങ്ങളെ നിലനിര്‍ത്താനും മറ്റു ടീമുകളില്‍ മികച്ചപ്രകടനം നടത്തിയ ആഭ്യന്തര താരങ്ങളെ ബ്ളാസ്റ്റേഴ്സ് നിരയില്‍ എത്തിക്കാനും ലക്ഷ്യമിട്ടാണ് മാനേജ്മെന്‍റിന്‍െറ കരുനീക്കങ്ങള്‍

മലയാളി താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി എന്നിവരെ നിലനിര്‍ത്താന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചതായാണ് സൂചന. പ്രതിരോധനിരയിലെ മിന്നുംതാരം സന്ദേശ് ജിങ്കാനും ടീമിലുണ്ടാവും. കഴിഞ്ഞ സീസണിലെ പോരാട്ടവീര്യവും അറ്റാക്കിങ് മിഡ്ഫീല്‍ഡറായി ഐ ലീഗില്‍ ബംഗളൂരു എഫ്.സിക്കായി നടത്തിയ പ്രകടനവുമാണ് വിനീതിനെ തുണച്ചത്. മറ്റു ഫ്രാഞ്ചൈസികളില്‍നിന്നും ഓഫറുകളുണ്ടെങ്കിലും വിനീതിന്‍െറ പ്രഥമ പരിഗണന ബ്ളാസ്റ്റേഴ്സിനാണ്. കഴിഞ്ഞ സീസണിലെ നാല് ഗോള്‍ പ്രകടനമാണ് റാഫിക്ക് വീണ്ടും വഴി തുറക്കുന്നത്. ഐ ലീഗില്‍ ഡി.എസ്.കെ ശിവാജിയന്‍സ് താരമാണ് റാഫി. ഇരുവരുമായും ടീം മാനേജ്മെന്‍റ് കരാര്‍ പുതുക്കിയതായാണ് സൂചന. പ്രതിരോധനിരയില്‍ ജിങ്കാന് പകരം മറ്റൊരു താരത്തെ സങ്കല്‍പിക്കാന്‍ ടീം മാനേജ്മെന്‍റിനോ ആരാധകര്‍ക്കോ സാധിക്കില്ല. കഴിഞ്ഞ സീസണിലും ജിങ്കാനെയാണ് ബ്ളാസ്റ്റേഴ്സ് ആദ്യം സ്വന്തമാക്കിയത്. രണ്ട് വര്‍ഷത്തേക്കാണ് അന്ന് കരാര്‍ ഒപ്പിട്ടിരുന്നത്.

അത്ലറ്റികോ ഡീ കൊല്‍ക്കത്തക്കായി കളിച്ച ബംഗളൂരു എഫ്.സിയുടെ മലയാളിതാരം റിനോ ആന്‍േറാ, എഫ്.സി ഗോവക്കായി ഹാട്രിക് ഉള്‍പ്പെടെ നേടി താരമായ സാല്‍ഗോക്കറിന്‍െറ തോങ്ഖോസെം ഹാവോകിപ് എന്നിവരാണ് മാനേജ്മെന്‍റ് പരിഗണിക്കുന്ന മറ്റ് ആഭ്യന്തരതാരങ്ങള്‍.
 ഐ ലീഗിലെ പ്രകടനമാണ് ഇരുവര്‍ക്കും തുണയാകുന്നത്. കഴിഞ്ഞ സീസണില്‍ 90 ലക്ഷം രൂപക്കാണ് റിനോയെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. കൂടുതല്‍ തുകയാണ് ബ്ളാസ്റ്റേഴ്സിന്‍െറ വാഗ്ദാനം. ഹാവോകിപ്പിനെയും കൂടുതല്‍ വിലയെറിഞ്ഞ് വശത്താക്കാനാണ് ലക്ഷ്യമിടുന്നത്. സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ അടുത്ത സീസണില്‍ ഇരുവരും ബ്ളാസ്റ്റേഴ്സ് ജേഴ്സിയണിയും.

വിദേശ പരിശീലകനൊപ്പം ഇന്ത്യന്‍ സാഹചര്യങ്ങളറിയുന്ന ആഭ്യന്തര സഹ പരിശീലകനെ കൂടി ടീം ഇത്തവണ കണ്ടത്തെിയേക്കും. കഴിഞ്ഞ സീസണില്‍ സീനിയര്‍ കളിക്കാര്‍ക്ക് അസിസ്റ്റന്‍റ് കോച്ചിന്‍െറ ചുമതല നല്‍കിരുന്നു. ഇത്തവണ അത് ഒഴിവാക്കിയേക്കും.
ടീമിന്‍െറ പരിശീലനം ഉള്‍പ്പെടെ കാര്യങ്ങളുടെ ചുമതല ടെറിഫെലാനെ തന്നെ ഏല്‍പിച്ചേക്കുമെന്നും സൂചനയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.