പടനായകര്‍ റെഡി

പ്രഥമ സീസണ്‍ പോലെ കേരള ബ്ളാസ്റ്റേഴ്സ് എല്ലാം സ്വന്തം സ്റ്റൈലിലാണ്. ഗോളടിക്കാന്‍ മടിച്ച് ജയിച്ചുകൊണ്ടായിരുന്നു കഴിഞ്ഞകുറി ഫൈനല്‍ വരെയത്തെി സചിന്‍ ടെണ്ടുല്‍കറിന്‍െറ സ്വന്തം ടീം ആരാധകരെപോലും അദ്ഭുതപ്പെടുത്തിയത്. രണ്ടാം സീസണില്‍ ടീമിനെ ഒരുക്കുന്നിടത്തു തുടങ്ങുന്ന ബ്ളാസ്റ്റേഴ്സിന്‍െറ സ്വന്തം സ്റ്റൈല്‍. ചാമ്പ്യന്‍ ടീമായ കൊല്‍ക്കത്തയും കരുത്തരായ ഗോവയുമെല്ലാം ക്വോട്ട ഏതാണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ ഏറ്റവും പിന്‍നിരയിലാണ് ഇക്കാര്യത്തില്‍ ബ്ളാസ്റ്റേഴ്സിന്‍െറ സ്ഥാനം. ബ്ളാസ്റ്റേഴ്സ് കൂടി മാര്‍ക്വീ താരത്തെ പ്രഖ്യാപിച്ചതോടെ ഐ.എസ്.എല്‍ രണ്ടാം സീസണില്‍ ഓരോ ക്ളബിന്‍െറയും പടനായകരുടെ ചിത്രം വ്യക്തമായി.

ഹെല്‍ഡര്‍ പോസ്റ്റിഗ
(അത്ലറ്റികോ ഡി കൊല്‍ക്കത്ത)

രണ്ടു ലോകകപ്പ് കളിച്ച പോര്‍ചുഗലിന്‍െറ ഹെല്‍ഡര്‍ പോസ്റ്റിഗയാണ് ഇക്കുറി പ്രഥമ സീസണിലെ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ പടനായകന്‍. 2004, 2008, 2012 യൂറോ കപ്പിലും ദേശീയ ടീമിലംഗമായിരുന്നു. ദിദിയര്‍ ദ്രോഗ്ബക്ക് ആറുകോടി പ്രതിഫലം വാഗ്ദാനം ചെയ്ത കൊല്‍ക്കത്ത ഡീഗോ ഫോര്‍ലാന്‍, ക്ളോഡിയോ പിസാറോ, റൊമാന്‍ പവ്ല്യൂചെങ്കോ എന്നിവര്‍ക്കുപിന്നാലെ ഓടിയശേഷമാണ് പോസ്റ്റിഗയിലത്തെിയത്.
ക്ളബുകള്‍: എഫ്.സി പോര്‍ട്ടോ, ടോട്ടന്‍ഹാം, സ്പോര്‍ട്ടിങ്, സരഗോസ, വലന്‍സിയ, ലാസിയോ, ഡിപൊര്‍ട്ടീവ ലാ കൊരുന. 448 മത്സരങ്ങള്‍, 101 ഗോളുകള്‍.പോര്‍ചുഗല്‍ ജഴ്സിയില്‍ 71 കളിയില്‍ 27 ഗോള്‍.
നേട്ടങ്ങള്‍: യുവേഫ കപ്പ്, ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ് -(പോര്‍ട്ടോ), യുവേഫ യൂറോ കപ്പ് റണ്ണറപ്പ് (2004)

എലാനോ ബ്ളൂമര്‍ (ചെന്നൈയിന്‍ എഫ്.സി)
കഴിഞ്ഞ സീസണിലെ ഗോള്‍ഡന്‍ ബൂട്ടിനുടമയായ ബ്രസീല്‍ ലോകകപ്പ് താരം എലാനോയാണ് തമിഴകത്തിന്‍െറ ടീമായ ചെന്നൈയിന്‍െറ മാര്‍ക്വീ താരം. പ്രഥമ സീസണില്‍ അടിച്ചുകൂട്ടിയ ഗോളുകളും ടീമിലെ നിര്‍ണായക സാന്നിധ്യവുമായി ആരാധക ഹൃദയം കവര്‍ന്ന എലാനോയെ മാര്‍ക്വീയാക്കാന്‍ ചെന്നൈയിനും രണ്ടാമതൊരു ആലോചനയില്ലായിരുന്നു. ബ്രസീലിന്‍െറ മികച്ച തലമുറയിലെ കണ്ണികൂടിയാണ് മിടുക്കനായ ഈ മധ്യനിര താരം.
ക്ളബുകള്‍: സാന്‍േറാസ്, ഷാക്ടര്‍ ഡൊണസ്ക്, മാഞ്ചസ്റ്റര്‍ സിറ്റി, ഗലറ്റസറായ്, ഗ്രെമിയോ, ഫ്ളെമിങ്ങോ. (568 മത്സരം 136 ഗോളുകള്‍)ബ്രസീല്‍ ജഴ്സിയില്‍ 50 കളിയില്‍ 9 ഗോള്‍.
നേട്ടങ്ങള്‍: കോപ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്, സൂപ്പര്‍ കപ്പ് (ഷാക്തര്‍), കോപ ലിബര്‍റ്റഡോറസ് (സാന്‍േറാസ്).

റോബര്‍ട്ടോ കാര്‍ലോസ് (ഡല്‍ഹി ഡൈനാമോസ്)



രണ്ടാം സീസണ്‍ ഐ.എസ്.എല്ലിലെ സൂപ്പര്‍ താര സാന്നിധ്യമാവും ബ്രസീല്‍ ഇതിഹാസങ്ങളിലൊരാളായ റോബര്‍ട്ടോ കാര്‍ലോസിന്‍െറ സാന്നിധ്യം. കോച്ചും മാര്‍ക്വീ താരവുമായാണ് ഈ ലെഫ്റ്റ് ബാക്ക് ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്നത്. ഫ്രീകിക്കിലെ മായാജാലവുമായി കാര്‍ലോസ് കൊച്ചി ഉള്‍പ്പെടെയുള്ള മൈതാനങ്ങളില്‍ നിറഞ്ഞുകാണുന്നതും ഇന്ത്യന്‍ ഫുട്ബാളിന്‍െറ പുത്തനുണര്‍വാണ്.
കോച്ചെന്ന നിലയില്‍ കരിയര്‍ തുടങ്ങിയ ശേഷമാണ് ഇരട്ടറോളില്‍ കാര്‍ലോസിന്‍െറ ഇന്ത്യന്‍ വരവ്.
ക്ളബുകള്‍: പാല്‍മെറാസ്, ഇന്‍റര്‍മിലാന്‍, റയല്‍ മഡ്രിഡ്, ഫെനര്‍ബാഷെ, കൊറിന്ത്യന്‍സ്, അന്‍ഷി മഖച്കാല. (573 കളിയില്‍ 65 ഗോള്‍). ബ്രസീലിനുവേണ്ടി 125 മത്സരങ്ങളില്‍ 11 ഗോള്‍
നേട്ടങ്ങള്‍: നാലു ലാലിഗ കിരീടം, സൂപ്പര്‍ കോപ (3) യുവേഫ ചാമ്പ്യന്‍സ് ലീഗ് (3), ഇന്‍റര്‍കോണ്ടിനെന്‍റല്‍ (2), സൂപ്പര്‍ കപ്പ് (1)-റയല്‍ മഡ്രിഡ്. ലോകകപ്പ് 2002, കോപ അമേരിക്ക (2), കോണ്‍ഫെഡറേഷന്‍ കപ്പ് (1).

ലൂസിയോ (എഫ്.സി ഗോവ)



അടിമുടി ബ്രസീലായി മാറിയ ഗോവയുടെ കരുത്താണ് 2002 ലോകകപ്പ് ചാമ്പ്യന്‍ ടീമംഗമായ ലൂസിയോ. ആക്രമണത്തിനുകൂടി ശേഷിയുള്ള പ്രതിരോധക്കാരന്‍. പ്രായം 37 ആയെങ്കിലും ക്ളബ് ഫുട്ബാളിലെ സജീവ കരിയറിന്‍െറ തുടര്‍ച്ചയായാണ് ലൂസിയോ ഐ.എസ്.എല്ലില്‍ ഗോവക്കൊപ്പമത്തെുന്നത്. ജര്‍മനി, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ വന്‍ ക്ളബുകളുടെ പ്രതിരോധഭടന്‍ കൂടിയായിരുന്നു മുന്‍ ബ്രസീല്‍ ക്യാപ്റ്റന്‍.
ക്ളബുകള്‍: ഇന്‍റര്‍മിലാന്‍, ബയര്‍ ലെവര്‍കൂസന്‍, ബയേണ്‍ മ്യൂണിക്, യുവന്‍റസ്, സാവോ പോളോ, പാല്‍മെറാസ്. (555 കളി 44 ഗോള്‍)
ബ്രസീലിനുവേണ്ടി 105 മത്സരങ്ങളില്‍ നാലു ഗോളുകള്‍.
നേട്ടങ്ങള്‍: ജര്‍മന്‍ ബുണ്ടസ് ലിഗ (3), ജര്‍മന്‍ കപ്പ് (3) -ബയേണ്‍ മ്യൂണിക്. സീരി ‘എ’ (2), ചാമ്പ്യന്‍സ് ലീഗ് (1), കോപ ഇറ്റാലിയ, സൂപ്പര്‍ കോപ, ക്ളബ് ലോകകപ്പ് -ഇന്‍റര്‍മിലാന്‍.
ബ്രസീല്‍: ലോകകപ്പ് 2002, കോണ്‍ഫെഡറേഷന്‍ കപ്പ് (2).

കാര്‍ലോസ് മാര്‍ഷെന (കേരള ബ്ളാസ്റ്റേഴ്സ്)


ഏറെ വൈകിയെങ്കിലും നല്ളൊരു തെരഞ്ഞെടുപ്പായി കേരള ബ്ളാസ്റ്റേഴ്സിന്‍േറത്. 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്നു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും സെന്‍റര്‍ബാക്കുമായ 36 കാരന്‍ മാര്‍ഷെന. ലോകകപ്പില്‍ ക്വാര്‍ട്ടറിലെ ഒരു മത്സരത്തില്‍ മാത്രമേ മാര്‍ഷെനക്ക് ബൂട്ടുകെട്ടാന്‍ ഭാഗ്യമുണ്ടായുള്ളൂ. ക്ളബ് കരിയറില്‍ ഏറെ കളിച്ചത് സ്പാനിഷ് ടീം വലന്‍സിയക്കുവേണ്ടി. ഒമ്പതുവര്‍ഷമാണ് മാര്‍ഷെന ബൂട്ടണിഞ്ഞത്. 2006 ലോകകപ്പിലും മാര്‍ഷെന സ്പാനിഷ് ടീമിലുണ്ടായിരുന്നു.
ക്ളബുകള്‍: സെവിയ്യ, ബെന്‍ഫിക, വലന്‍സിയ, വിയ്യാറയല്‍, ഡിപൊര്‍ട്ടിവ ലാ കൊരുന. (525 മത്സരം 22 ഗോളുകള്‍). സ്പെയിനിനുവേണ്ടി 69 മത്സരങ്ങളില്‍ രണ്ടു ഗോളുകള്‍.
നേട്ടങ്ങള്‍: യുവേഫ കപ്പ്, സൂപ്പര്‍കപ്പ്, ലാ ലിഗ (2), കിങ്സ് കപ്പ് (1) -വലന്‍സിയ. സ്പെയിന്‍: ഫിഫ ലോകകപ്പ്, യൂറോകപ്പ്, ഫിഫ അണ്ടര്‍ 20 ലോകകപ്പ്, ഒളിമ്പിക്സ് വെള്ളി മെഡല്‍.

നികോളസ് അനല്‍ക (മുംബൈ സിറ്റി)
ആദ്യ സീസണിലേതിന് സമാനമായി ഫ്രഞ്ച് താരസാന്നിധ്യമായി നികോളസ് അനല്‍ക ഇത്തവണയും മുംബൈ തട്ടകത്തിലുണ്ട്. ഡബ്ള്‍ റോളിലാണ് വരവ് എന്നത് വലിയ വ്യത്യാസം. മാര്‍ക്വി താരമെന്നതിനൊപ്പം മാര്‍ക്വി മാനേജറുമായി ടീമിനെ തോളിലേറ്റിയിരിക്കുകയാണ് ഫ്രഞ്ച് താരം. ചെല്‍സി, റയല്‍ മഡ്രിഡ്, പാരിസ് സെന്‍റ് ജെര്‍മെയ്ന്‍, ലിവര്‍പൂള്‍, ആഴ്സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്‍റസ് എന്നിങ്ങനെ ലോക ഫുട്ബാളിലെ വമ്പന്‍ ടീമുകളിലെല്ലാം കളിച്ച് പരിചയമുള്ള താരമാണ് അനല്‍ക. വിലക്കുകളുടെയും മോശം സ്വഭാവത്തിന്‍െറയും ഒരു ഭൂതകാലം ഈ 36 കാരനുണ്ട്.
ക്ളബുകള്‍: ചെല്‍സി, റയല്‍ മഡ്രിഡ്, പാരിസ് സെന്‍റ് ജെര്‍മെയ്ന്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്‍റസ്, ആഴ്സനല്‍, ഫെനര്‍ബാഷെ, ബോള്‍ട്ടന്‍ വാന്‍ഡെറേഴ്സ്, ഷാങ്ഹായ് ഷെന്‍ഹുവ, വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോന്‍ (495 മത്സരങ്ങള്‍, 155 ഗോളുകള്‍)ഫ്രാന്‍സിനായി 69 മത്സരങ്ങളില്‍ 14 ഗോളുകള്‍
നേട്ടങ്ങള്‍: പ്രീമിയര്‍ ലീഗ് (2), എഫ്.എ കപ്പ് (2)-ആഴ്സനല്‍ & ചെല്‍സി, ചാമ്പ്യന്‍സ് ലീഡ്-റയല്‍ മഡ്രിഡ്, എഫ്.എ ചാരിറ്റി ഷീല്‍ഡ്, എഫ്.എ കമ്യൂണിറ്റി ഷീല്‍ഡ്, സീരി എ-യുവന്‍റസ്
 ഫ്രാന്‍സ്: യുവേഫ അണ്ടര്‍ 18 യൂറോ കപ്പ്, യൂറോകപ്പ്, ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്


സിമാവോ സബ്രോസ (നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്)
രണ്ട് ലോകകപ്പുകളില്‍ പോര്‍ചുഗലിന്‍െറ കരുത്തായ ലെഫ്റ്റ് വിങ്ങര്‍. തന്‍െറ രാജ്യത്തെ ഏറ്റവുംവലിയ രണ്ടു ക്ളബുകളായ ബെന്‍ഫിക്കയിലും സ്പോര്‍ട്ടിങ്ങിലും കളിച്ച് കഴിവുതെളിയിച്ച താരമാണ് 35 കാരനായ സിമാവോ. കൂടാതെ, സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലും അത്ലറ്റികോ മഡ്രിഡിലും നിര്‍ണായക താരമായി. ബെന്‍ഫിക്കയിലാണ് കൂടുതല്‍കാലം കളിച്ചത്.കഴിഞ്ഞ സീസണ്‍വരെ സ്പാനിഷ് ക്ളബ് എസ്പാന്യോളിന്‍െറ താരമായിരുന്നു. 2004 യൂറോയില്‍ പോര്‍ചുഗലിനെ രണ്ടാമതത്തെിച്ചതിലും 2006 ലോകകപ്പില്‍ സെമിയിലത്തെിച്ചതിലും വലിയ പങ്കുവഹിച്ചു.
ക്ളബുകള്‍: സ്പോര്‍ട്ടിങ്, ബാഴ്സലോണ, ബെന്‍ഫിക്ക, അത്ലറ്റികോ മഡ്രിഡ്, ബെസിക്റ്റാസ്, എസ്പാന്യോള്‍ (490 മത്സരങ്ങള്‍, 122 ഗോള്‍). പോര്‍ചുഗലിനായി 85 മത്സരങ്ങളില്‍ 22 ഗോള്‍.
നേട്ടങ്ങള്‍: പ്രിമീറ ലീഗ, പോര്‍ചീഗീസ് കപ്പ്, സൂപ്പര്‍ കപ്പ്-ബെര്‍ഫിക്ക, യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, കോപ ഡെല്‍ റെ റണ്ണറപ്പ്-അത്ലറ്റികോ മഡ്രിഡ്, തുര്‍കിഷ് കപ്പ്- ബെസിക്റ്റാസ്, പോര്‍ചുഗല്‍: യുവേഫ യൂറോ അണ്ടര്‍ 16, യൂറോ റണ്ണറപ്പ്.

അഡ്രിയാന്‍ മുട്ടു (പുണെ സിറ്റി)
റുമേനിയന്‍ മണ്ണില്‍നിന്ന് പുണെ കണ്ടത്തെിയ ഫോര്‍വേഡ്. രണ്ടുതവണ ഉത്തേജകമരുന്ന് പരിശോനയില്‍ പരാജയപ്പെട്ട് വിലക്ക് വാങ്ങിയ ചരിത്രമുള്ള താരമാണെങ്കിലും തന്‍െറ കാലഘട്ടത്തില്‍ സീരി എയിലെ മികച്ച സ്ട്രൈക്കറെന്ന് പേരെടുത്തിരുന്നു. 18 വര്‍ഷത്തെ ക്ളബ് കരിയറില്‍ 11 ടീമുകളില്‍ കളിച്ചാണ് 36 കാരനായ മുട്ടു ഐ.എസ്.എല്ലിലേക്ക് എത്തുന്നത്. 2013 വരെ റുമേനിയ നിരയില്‍ കളിച്ചു. പാര്‍മ, ചെല്‍സി, യുവന്‍റസ്, ഫിയോറെന്‍റിന എന്നിവ പ്രമുഖ ക്ളബുകള്‍. ഏറ്റവുംകൂടുതല്‍ കളിച്ചത് ഫിയോറെന്‍റിനക്കായി.
ക്ളബുകള്‍: അര്‍ഗെസ് പിറ്റെസ്റ്റി, ഡൈനാമോ ബുകുരെസ്റ്റി, ഇന്‍റര്‍നാഷനലെ, വെറോണ, പാര്‍മ, ചെല്‍സി, യുവന്‍റസ്, ഫിയോറെന്‍റിന, സെസെന, അയാകിയോ, പെട്രോലുല്‍ പ്ളോയിസ്റ്റി (423 മത്സരങ്ങള്‍, 157 ഗോളുകള്‍). റുമേനിയക്കായി 77 മത്സരങ്ങളില്‍ 35 ഗോളുകള്‍.
നേട്ടങ്ങള്‍: റുമേനിയന്‍ ലീഗ്-ഡൈനാമോ ബുകുരെസ്റ്റി, സീരി എ (2)-യുവന്‍റസ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.