അഖിലേന്ത്യ സോഫ്റ്റ്‌ബേസ് ബാൾ ചാമ്പ്യൻഷിപ്: കാലിക്കറ്റിന് ഇരട്ടക്കിരീടം

തേഞ്ഞിപ്പലം: രാജസ്ഥാനിലെ പാച്ചേരി ഭാരിയിലെ സിംഖാനിയ യൂനിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യ യൂനിവേഴ്സിറ്റി സോഫ്റ്റ്‌ബേസ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ- വനിത വിഭാഗത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചാമ്പ്യന്മാരായി.

പുരുഷ വിഭാഗത്തിൽ ആതിഥേയരായ സിംഖാനിയ യൂനിവേഴ്സിറ്റിയെ 27-22നാണ് കീഴടക്കിയത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്മെൻറിലെ സൽമാനുൽ ഫാരിസിന്‍റെ ക്യാപ്റ്റൻസിയിൽ അണിനിരന്ന ടീമിൽ കെ. അമൽ ആനന്ദ്, ഇ.ആർ. ജിതിൻ, പി.പി. മുഹമ്മദ്‌ ബുർഹാൻ, മുഹമ്മദ്‌ യാസിർ, സി.എസ്. യാഥവ്‌, പി.ജി. അഭിജിത്ത്, എസ്. വിഷ്ണു (എല്ലാവരും ഫാറൂക്ക് കോളജ്), സി. ജിഷ്ണു, എം. മുഹമ്മദ് സൻവീൽ, കെ.കെ. മുഹമ്മദ്‌ ഷൈജൽ, കെ. മുഹമ്മദ്‌ ഫൈജാസ്, അബ്ദുൽ ബാസിത് (ആർട്സ് കോളജ് മീഞ്ചന്ത), വി.പി. അക്ഷയ്, എം. ലിബിൻ നാഥ് (ടി.എം.ജി കോളജ് തിരൂർ), പി. അഖിൽ രാജ്, എം. സൽമാനുൽ ഫാരിസ് (സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി ), എ.ബി. ഇന്ദു ചൂടൻ, ജിത്തു ജെയിംസ് (ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജ് ഈസ്റ്റ്‌ ഹിൽ) എന്നിവർ അണിനിരന്നു.

എ.ഡബ്ല്യൂ.എച്ച് കോളജിലെ കായികവിഭാഗം മേധാവി മുഹമ്മദ് മുസ്തഫയും അമൽ കോളജ് നിലമ്പൂരിലെ കായികവിഭാഗം മേധാവി ഡോ. നാഫിഹ് ചെരപ്പുറത്ത് മാനേജരുമായിരുന്നു.

Tags:    
News Summary - All India Softbase Ball Championship: Double crown for Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.