Posted On
date_range Updated On
date_range ചെസ് ഒളിമ്പ്യാഡ് ചെന്നൈയിൽ; റഷ്യൻ അധിനിവേശം മോസ്കോക്ക് തിരിച്ചടിയായി
ചെന്നൈ: 44ാമത് ചെസ് ഒളിമ്പ്യാഡിന് ചെന്നൈ ആതിഥേയത്വം വഹിക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് ചൊവ്വാഴ്ച ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആൾ ഇന്ത്യ ചെസ് ഫെഡറേഷനും ഔദ്യോഗിക ട്വിറ്റർ ഹാന്റ്ലിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ വെച്ച് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, റഷ്യ യുക്രെയ്ൻ അധിനിവേശത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് വേദി മാറ്റാൻ അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിദെ) തീരുമാനിച്ചത്.
10 ദശലക്ഷം യു.എസ് ഡോളറിന്റെ (ഏതാണ്ട് 75 കോടി രൂപ) ഗ്യാരണ്ടി ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ ഫിദെക്ക് നേരത്തെ സമർപ്പിച്ചിരുന്നു. ജൂലൈ 26 മുതൽ ആഗസ്റ്റ് എട്ടുവരെ നടക്കുന്ന മത്സരത്തിൽ ലോക രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ ടീമുകൾ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.