ഏ​ഷ്യ​ൻ ഗെ​യിം​സ് ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന ച​ട​ങ്ങു​ക​ളു​ടെ​യും അ​ത്‍ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ളു​ടെ​യും വേ​ദി​യാ​യ പ​ലോ​മ മി​ഷു​ഹോ സ്റ്റേ​ഡി​യം

20-ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ജ​പ്പാ​നി​ലെ ഐ​ച്ചി ന​ഗോ​യ​യി​ൽ ഇ​ന്ന് കൊ​ടി​യേ​റ്റം; മെ​ഡ​ൽ പോ​രാ​ട്ടം നാ​ളെ മു​ത​ൽ

ന​ഗോ​യ (ജ​പ്പാ​ൻ): അ​ത്ഭു​ത​ങ്ങ​ളും അ​തി​ശ​യ​ങ്ങ​ളും ഏ​റെ ഒ​ളി​പ്പി​ച്ച ജ​പ്പാ​നി​ലെ ച​രി​ത്ര ന​ഗ​രി​യി​ൽ വ​ൻ​ക​ര​യു​ടെ കാ​യി​ക പോ​രാ​ട്ട​ത്തി​ന് ഇ​ന്ന് തി​രി​തെ​ളി​യും.

ജ​പ്പാ​നെ​ന്നാ​ൽ ടോ​ക്യോ, ഫു​കോ​ക, ഒ​സാ​ക ന​ഗ​ര​ങ്ങ​ൾ മ​ത്ര​മ​ല്ല. സാ​മു​റാ​യ് ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന ന​ഗോ​യ കോ​ട്ട മു​ത​ൽ, ലോ​ക​ത്തി​ന്റെ സാ​ര​ഥി​യാ​യ വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ ടൊ​യോ​ട്ട വ​രെ​യു​ള്ള വി​സ്മ​യ​ങ്ങ​ളു​മാ​യി കാ​ത്തി​രി​ക്കു​ന്ന ഐ​ച്ചി-​ന​ഗോ​യ ഇ​ര​ട്ട ന​ഗ​ര​ത്തി​ലാ​ണ് ഇ​നി​യു​ള്ള 14 ദി​നം ഏ​ഷ്യ​യു​ടെ ശ്ര​ദ്ധ. ത​ങ്ങ​ളു​ടെ മൂ​ന്നാം ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ആ​തി​ഥേ​യ​രാ​കു​ന്ന ജ​പ്പാ​നി​ൽ, 46 രാ​ജ്യ​ങ്ങ​ളി​ലെ 10,840 കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ശ​നി​യാ​ഴ്ച തു​ട​ക്കം. ക്രി​ക്ക​റ്റും ബാ​സ്ക​റ്റ് ബാ​ളും ഫു​ട്ബാ​ളു​മെ​ല്ലാ​മാ​യി ക​ളി നേ​ര​ത്തെ മു​റു​കി​യെ​ങ്കി​ലും, ഏ​ഷ്യ​ൻ ഗെ​യിം​സ് ഇ​ന്നാ​ണ് ട്രാ​ക്കി​ലാ​വു​ന്ന​ത്. സാം​പി​ൾ പൂ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ളി​യു​ടെ മ​ഹാ​മേ​ള​ക്ക് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളോ​ടെ വ​ർ​ണാ​ഭ​മാ​യ തു​ട​ക്ക​മാ​കും.

ന​ഗോ​യ​യി​ലെ പ​ലോ​മ മി​സു​ഹോ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച 2.30 മു​ത​ലാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റ് മ​ണി. മെ​ഡ​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്കം കു​റി​ക്കും. ഞാ​യ​റാ​ഴ്ച നീ​ന്ത​ലി​ലെ ഏ​ഴ് ​സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 31 മെ​ഡ​ൽ ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും.

പ​താ​ക​യേ​ന്താ​ൻ മ​നു ഭാ​കി​റും തേ​ജീ​ന്ദ​റും

499 കാ​യി​ക താ​ര​ങ്ങ​ളും, 246 സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫു​ക​ളും, 19 ഒ​ഫീ​ഷ്യ​ൽ​സു​മാ​യി ജ​മ്പോ സം​ഘ​വു​മാ​യി ജ​പ്പാ​നി​ലെ​ത്തി​യ ഇ​ന്ത്യ​ൻ സ​ഘ​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​ളി​മ്പി​ക്സ് ഷൂ​ട്ടി​ങ് മെ​ഡ​ൽ ജേ​താ​വ് മ​നു ഭാ​കി​റും, ഷോ​ട്ട് പു​ട്ടി​ൽ ര​ണ്ടു​വ​ട്ടം ഏ​ഷ്യ​ൻ ചാ​മ്പ്യ​നു​മാ​യ തേ​ജീ​ന്ദ​ർ പാ​ൽ സി​ങ്ങും ന​യി​ക്കും. ര​ണ്ട് ത​ല​മു​റ​ക​ളി​ലെ ചാ​മ്പ്യ​ൻ താ​ര​ങ്ങ​ൾ​ക്കു​കീ​ഴി​ലാ​വും വ​ൻ​ക​ര​യു​ടെ മേ​ള​യി​ൽ ഇ​ന്ത്യ വ​ലി​യ പ്ര​തീ​ക്ഷ​യു​മാ​യി ഇ​റ​ങ്ങു​ന്ന​തെ​ന്ന് ചെ​ഫ് ഡെ ​മി​ഷ​ൻ സ​ഹ്ദേ​വ് യാ​ദ​വ് പ​റ​ഞ്ഞു. പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ രാ​ജ്യ​ത്തി​നാ​യി ര​ണ്ട് മെ​ഡ​ലു​ക​ൾ നേ​ടി ച​രി​ത്രം കു​റി​ച്ച താ​ര​മാ​ണ് മ​നു ഭാ​കി​ർ. പ്ര​ശ​സ്ത ജാ​പ്പ​നീ​സ് ച​ല​ച്ചി​ത്ര​കാ​ര​ൻ യു​കി​ഹി​കോ സു​ത്സു​മി ഒ​രു​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്കു പി​ന്നാ​ലെ, 45 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ത്‍ല​റ്റു​ക​ൾ അ​ണി​നി​ര​ക്കു​ന്ന മാ​ർ​ച്ച് പാ​സ്റ്റും അ​ര​ങ്ങേ​റും. മ​നു ഭാ​കി​റി​നും തേ​ജീ​ന്ദ​ർ പാ​ലി​നും പി​ന്നി​ലാ​യാ​വും ഇ​ന്ത്യ​യു​ടെ ജ​മ്പോ സം​ഘം മാ​ർ​ച്ച് പാ​സ്റ്റി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ക​ല്ലു​ക​ടി​യോ​ടെ തു​ട​ക്കം; പ​താ​ക ഉ​യ​ർ​ത്ത​ലും വൈ​കി

ഏ​ഷ്യ​ൻ ഗെ​യിം​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് മു​മ്പാ​യി ഗെ​യിം​സ് വി​ല്ലേ​ജി​ൽ ഇ​ന്ത്യ​ൻ പ​താ​ക ഉ​യ​ർ​ന്നു. കാ​യി​ക താ​ര​ങ്ങ​ൾ​ക്കു​ള്ള താ​മ​സം ഒ​രു​ക്കി​യ ക​ണ്ടെ​യ്ന​ർ വി​ല്ലേ​ജി​നോ​ടു​ചേ​ർ​ന്ന് ഗാ​ർ​ഡ​ൻ പി​യ​റി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. സം​ഘാ​ട​ക​രു​ടെ പി​ഴ​വി​നെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ച​ട​ങ്ങ് തു​ട​ങ്ങി​യ​ത്. ഇ​ത് തു​ട​ക്ക​ത്തി​ലേ മേ​ള​ക്ക് ക​ല്ലു​ക​ടി​യാ​യി. ഇ​ന്ത്യ ചെ​ഫ് ​ഡി ​മി​ഷ​ൻ സ​ഹ​ദേ​വ് യാ​ദ​വ്, ഡെ​പ്യൂ​ട്ടി​ക​ളാ​യ ശ​ര​ത് ക​മ​ൽ, ലി​ജോ ഡേ​വി​ഡ് തോ​ട്ടാ​ൻ, അ​ള​ക​ന​ന്ദ അ​ശോ​ക്, അ​ഞ്ജ​ലി ഭ​ഗ​വ​ത് എ​ന്നി​വ​രും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു.മു​ഖ്യാ​തി​ഥി​യു​ടെ താ​മ​സ​ത്തെ തു​ട​ർ​ന്നാ​ണ് പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങ് ആ​രം​ഭി​ക്കാ​ൻ വൈ​കി​യ​തെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ വി​ശ​ദീ​ക​ര​ണം. ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഇ​ന്ത്യ​ൻ കാ​യി​ക മ​ന്ത്രി മ​ൻ​സു​ഖ് മാ​ൻ​ണ്ഡ​വ്യ, ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പി.​ടി. ഉ​ഷ എ​ന്നി​വ​രു​മെ​ത്തി.

Tags:    
News Summary - 20th Asian Games Officially Open in Aichi-Nagoya, Japan; Medal Events Begin Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.