Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസിൽ പുരുഷ കോച്ചിനും ശിഷ്യക്കും ഒരു മുറി; വിവാദത്തിനൊടുവിൽ പരിഹാരം
നഗായോ: ഏഷ്യൻ ഗെയിംസ് താമസ പിഴവുകളിലെ ഏറ്റവും ഒടുവിൽ പരിഹരിച്ച കേസാണ് ഇന്ത്യൻ വനിതാ ജിംനാസ്റ്റിക്സ് താരം പ്രണതി നായകിന്റേത്.
ഗെയിംസിനെത്തിയപ്പോൾ കോച്ചിനും ശിഷ്യക്കും താമസിക്കാൻ ക്രൂസ് കപ്പലിൽ ഒരേമുറി. ഒടുവിൽ പരാതിയുമായി കോച്ച് അശോക് മിശ്രയും, പ്രണതിയും രംഗത്തെത്തിയതോടെ പി.ടി. ഉഷയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇടപെട്ടു. ഒടുവിൽ രാത്രി ഏറെ വൈകി 1.30ഓടെയാണ് ഇരുവർക്കും പ്രത്യേകം മുറികൾ അധികൃതർ അനുവദിച്ച് പ്രശ്നം പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.