Posted On
date_range Updated On
date_range 'ടേബിൾ ടെന്നീസ് ബെല്‍ജിയം ഓപണ്‍: സതിയന്‍ ജ്ഞാനശേഖരന്
ന്യൂഡല്‍ഹി: ബെല്‍ജിയം ഓപണ്‍ ടേബ്ള്‍ടെന്നിസ് കിരീടം ഇന്ത്യയുടെ സതിയന്‍ ജ്ഞാനശേഖരന്. ബെല്‍ജിയത്തിന്‍െറ ന്യുയിടിങ്ക് സെഡ്രികിനെ ഫൈനലില്‍ 4-0ത്തിന് തോല്‍പിച്ചാണ് ചെന്നൈ സ്വദേശിയായ സതിയന്‍െറ അഭിമാനകരമായ നേട്ടം. സ്കോര്‍: 15-13, 11-6, 11-2, 17-15. അചന്ത ശരത് കമലിന് ശേഷം അന്താരാഷ്ട്ര കിരീടം നേടുന്ന ഇന്ത്യന്‍ താരമാണ് 24കാരനായ ഈ താരം. രണ്ടാം റൗണ്ടില്‍ ലോക റാങ്കിങ്ങിലെ 103ാം സ്ഥാനക്കാരനായ ജോണ്‍ പേഴ്സനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക 75ാം നമ്പര്‍ താരം സ്റ്റീഫന്‍ മെംഗലിനെയും മറികടന്നായിരുന്നു സതിയന്‍െറ ഫൈനലിലേക്കുള്ള കുതിപ്പ്. ലോക റാങ്കിങ്ങില്‍ 160ാമനാണ് സതിയന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.