Posted On
date_range Updated On
date_range ഗോൾഡൻ മുറെ
റിയോ ഡി ജനീറൊ: ഒളിമ്പിക്സ് ടെന്നീസിലെ പുരുഷ വിഭാഗം സിംഗിൾസിൽ ബ്രിട്ടൻറെ ആൻറി മുറെക്ക് സ്വർണം. കലാശപ്പോരാട്ടത്തിൽ എതിരാളിയും അട്ടിമറി വീരനുമായ യുവാൻ മാർട്ടിൻ ഡെൽപെട്രോയയെയാണ് മുറെ തോൽപ്പിച്ചത്. ലോക കായിക മാമാങ്കത്തിൽ മറെയുടെ രണ്ടാം സ്വർണ നേട്ടമാണിത്. ലണ്ടൻ ഒളിമ്പക്സിലും മുറെയായിരുന്നു സ്വർണമണിഞ്ഞത്. സ്കോർ (7-5, 4-6, 6-2, 7-5).
പ്രമുഖ താരങ്ങൾ പിൻവാങ്ങിയ ടെന്നീസിൽ ആദ്യ റൗണ്ടിൽ പുരുഷ വിഭാഗം സിംഗിൾസിൽ സെർബിയൻ താരവും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ചായിരുന്നു ഡെൽപോട്രോയുടെ വരവ്. പീന്നീട് സ്പെയിൻ താരം റാഫേൽ നാദാലിനെയും തോൽപിച്ച് പോട്രോ ടെന്നീസ് ആരാധകരെ ഞെട്ടിച്ചു. അർജൻറീനയുടെ സീഡില്ലാ താരമായ പോട്രോ 2012 ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.