Posted On
date_range Updated On
date_range വ്ലോഗർ അമല അനു ഒളിവിൽ; സൈബർ സെല്ലിന്‍റെ സഹായം തേടി പൊലീസ്
കൊല്ലം: റിസർവ് വനത്തിൽ അനധികൃതമായി പ്രവേശിച്ച് വീഡിയോ ചിത്രീകരിച്ച വ്ലോഗർ അമല അനു ഒളിവിലാണെന്ന് വനം വകുപ്പ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്ത അമലയെ സൈബർ സെല്ലിന്‍റെ സഹായത്തോടെ പിടികൂടാനാണ് നീക്കം.
രണ്ടു ദിവസം മുമ്പാണ് അമലക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. എട്ടുമാസം മുമ്പാണ് സംഭവം നടന്നത്. അമലക്കൊപ്പം നാലു പേർ കൂടി ഉണ്ടായിരുന്നു.
എന്നാൽ, ഏതാനും ദിവസം മുമ്പാണ് വീഡിയോ വൈറലായത്. ഇതോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. അമലക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.