'ലുക്ക് മാത്രമല്ല, ജീവിതവും 80-കളിലേക്ക്’: പവർകട്ടിൽ സർക്കാരിനെ ട്രോളി വി.കെ. പ്രശാന്ത്

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന അടിക്കടിയുള്ള വൈദ്യുതി തടസ്സത്തിലും മുൻകൂട്ടി അറിയിപ്പില്ലാത്ത ലോഡ്‌ഷെഡ്ഡിംഗിലും സർക്കാരിനെ പരിഹസിച്ച് സി.പി.ഐ.എം നേതാവും വട്ടിയൂർക്കാവ് മുൻ എം.എൽ.എയുമായ വി.കെ. പ്രശാന്ത്. സോഷ്യൽ മീഡിയയിലെ പുതിയ വിന്റേജ് ട്രെൻഡുകളോട് നിലവിലെ വൈദ്യുതി പ്രതിസന്ധിയെ ഉപമിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ട്രോൾ രൂപത്തിലുള്ള വിമർശനം. സോഷ്യൽ മീഡിയയിൽ ആളുകൾ 80-കളിലെ ലുക്ക് ട്രെൻഡാക്കുമ്പോൾ, ഇവിടെ 'പൂക്കി സർക്കാർ' ഒരുപടി കൂടി മുന്നോട്ടുപോയി 80-കളിലെ ജീവിതം തന്നെ പുനഃസൃഷ്ടിക്കുകയാണെന്ന് വി.കെ. പ്രശാന്ത് കുറിച്ചു. "വിന്റേജ് ലുക്ക് മാത്രം പോരല്ലോ, വിന്റേജ് പവർകട്ട് കൂടെ വേണമല്ലോ" എന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

സോഷ്യൽ മീഡിയ 80 കളുടെ ലുക്ക് ട്രെൻഡാക്കുകയാണ്…

ഇവിടെ പൂക്കി സർക്കാർ ഒരു പടി കൂടി മുന്നേറി 80 കളിലെ ജീവിതം തന്നെ റീക്രിയേറ്റ് ചെയ്യുന്നു .....

Vintage ലുക്ക് മാത്രം പോരല്ലോ 😃

Vintage power cut ഉം വേണമല്ലോ

എന്താല്ലേ 🙂🙂

Tags:    
News Summary - VK Prasanth Trolls Government Over Frequent Power Cuts in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.