Posted On
date_range Updated On
date_range കിളികൾക്ക് ഭക്ഷണം കൊടുക്കുന്ന കുട്ടിയെ കാണാൻ ആരാധകർ ഏറെ; സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറൽ ആകുന്നു
അനുകമ്പയോടെയുള്ള ഒരു നോട്ടം മതി അത് അർഹിക്കുന്നവരുടെ മനസ് നിറയാൻ. ഇപ്പോഴിതാ കിളികൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു കുട്ടിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കുട്ടി പാത്രത്തിൽ നിന്ന് പക്ഷികൾക്ക് സ്നേഹപൂർവ്വം ഭക്ഷണം നൽകുന്ന വിഡിയോക്ക് നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. വാല അഫ്ഷറാണ് വീഡിയോ പങ്കുവെച്ചത്. 'ഈ ലോകത്ത് ഒറ്റക്കാണെന്ന് കരുതുന്നവർക്ക് അനുകമ്പ പ്രതീക്ഷ നൽകുന്നു.'എന്ന അടിക്കുറിപ്പോടെയാണ് അഫ്ഷർ ചിത്രം പോസ്റ്റ് ചെയ്തത്.
കുട്ടി നിലത്തിരുന്ന് പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇതിനോടകം1.5 ദശലക്ഷം പേരാണ് വിഡിയോ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.