പഞ്ചസാര കൊണ്ടുള്ള ഈ അത്ഭുത മാജിക്ക് കണ്ടിട്ടുണ്ടോ, കാണാം വിഡിയോ
മാജിക്ക് കാണാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. ചെറുപ്പം മുതലേ മജീഷ്യന്‍ കാണിക്കുന്ന തന്ത്രങ്ങളുടെയെല്ലാം പൊരുളുകൾ തേടി അത്ഭുതപ്പെട്ടിരുന്ന സമയങ്ങളിലേക്ക് വീണ്ടും നിങ്ങളുടെ ശ്രദ്ധക്ഷണിക്കുകയാണ്. പ്രാവിനെയും മുയലിനെയും അപ്രത്യക്ഷരാക്കി പുറത്തെടുക്കുന്ന ക്ലിഷേ മാജിക്കുകളിൽ വ്യത്യസ്തമായി ഇവിടെ മജീഷ്യന്‍ ഉപയോഗിക്കുന്നത് പഞ്ചസാരയാണ്.
ഓവർടൈം എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കിട്ട ഈ വിഡിയോ ഇതിനകം തന്നെ ഇന്‍റർനെറ്റിൽ വൈറലായികഴിഞ്ഞു. അഞ്ച് മില്ല്യണിലധികം ആളുകൾ വിഡിയോ കണ്ടിട്ടുണ്ട്. നിരവധിപേർ വിഡിയോ റിട്വീറ്റ് ചെയുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വിഡിയോയിൽ മജീഷ്യന്‍ ഒരു പഞ്ചസാര പൊതി തുറന്ന് കൈയ്യിൽ നിറയ്ക്കുന്നതാണ് കാണുന്നത്. തുടർന്ന് അദ്ദേഹം പഞ്ചസാര വായുവിലേക്ക് എറിയുകയും "ഫ്രീസ്" എന്ന് പറയുകയും ചെയ്യുന്നു. ഫ്രീസ് എന്ന് കേൾക്കുമ്പോൾ അനുസരണയോടെ പഞ്ചസാര തരികൾ വായുവിൽ അപ്രത്യക്ഷമാകുന്നത് അത്ഭുതത്തോടെയല്ലാതെ കണ്ടു തീർക്കാനാവില്ല. പിന്നീട് അദ്ദേഹം "അൺഫ്രീസ്" എന്നു പറഞ്ഞ് പഞ്ചസാരയെ വീണ്ടും പൊതിയിലേക്ക് തിരിച്ച് നിറക്കുന്നതുമാണ് കാണിക്കുന്നത്.
വിഡിയോ കാണാം
നിമിഷാർദ്ധങ്ങൾകൊണ്ട് അവസാനിക്കുന്ന മാജിക്കിന്‍റെ തന്ത്രങ്ങളോർത്ത് സമയം കളയേണ്ട, ഇതിന്‍റെ സത്യാവസ്ഥയും ഒരു പ്രേക്ഷകന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം കൈയടക്കത്തോടെ പഞ്ചസാര ഇടതുകൈയ്യിൽ സൂക്ഷിച്ച്, തന്ത്രപൂർവം പെട്ടെന്ന് തന്നെ അത് വലതുകൈയ്യിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും പ്രേക്ഷകന്‍ പറഞ്ഞു. തന്‍റെ ഹൈസ്കൂൾ കാലം മുതലേ കാണാറുള്ള മാജിക്കാണിതെന്നും അയാൾ കൂട്ടിച്ചേർത്തു.
എന്നാൽ കണ്ടുനിൽക്കുന്നവരെ ഞെട്ടിപ്പിച്ച് സമയബന്ധിതമായി ഈ ട്രിക്കുകൾ ചെയ്ത് തീർക്കുന്ന മജീഷ്യനെ അഭിനന്ദിച്ച് നിരവധി പേർ പിന്നെയും അഭിപ്രായമിട്ടിട്ടുണ്ട്. പഴയ ഹൈസ്കൂൾകാല ഓർമ്മകളെ വീണ്ടെടുക്കാന്‍ സഹായിച്ചതിനും അവർ അദ്ദേഹത്തോട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.