Posted On
date_range Updated On
date_range വജ്രത്തിന്റെ പായ്ക്കറ്റ് കളഞ്ഞുപോയതറിഞ്ഞ് ആൾക്കൂട്ടം സൂറത്തിൽ എത്തി; എന്നിട്ട്?
വഡോദര: ഗുജറാത്തിലെ ഒരു വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സൂറത് നഗരത്തിലെ വരക്ച ഭാഗത്താണ് ആളുകൾ തടിച്ചു കൂടിനിൽക്കുന്നത്. വജ്രത്തിന്റെ പ്രധാന വ്യാപാര കേന്ദ്രമാണിത്. ഈ പ്രദേശത്ത് വജ്രമുണ്ടെന്നറിഞ്ഞാണ് ആളുകൾ എത്തിയിരിക്കുന്നത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ഈ പ്രദേശത്തെ റോഡിൽ ഒരു വ്യാപാരിയുടെ കൈയിൽ നിന്ന് കോടികളുടെ മൂല്യമുള്ള വജ്രത്തിന്റെ പായ്ക്കറ്റ് കളഞ്ഞുപോയി എന്നാണ് വാർത്തകൾ പ്രചരിച്ചത്. കേട്ടയുടൻ ആളുകൾ സംഭവസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. തുടർന്ന് ആളുകൾ വജ്രത്തിനായി തിരച്ചിൽ നടത്തുകയായിരുന്നു.
എന്നാൽ കുറെയേറെ നേരം പരതിയിട്ടും അവർക്ക് വജ്രമൊന്നും കിട്ടിയില്ല. അവസാനം സാരികളിലും മറ്റ് ഇമിറ്റേഷൻ ജ്വല്ലറികൾക്കും ഉപയോഗിക്കുന്ന തരം തിളക്കമുള്ള തരം കല്ലുകളാണ് ആൾക്കൂട്ടത്തിന് ലഭിച്ചത്. തൽകാലം അതിൽ ആശ്വസിക്കുകയാണ് ആളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.