Posted On
date_range Updated On
date_range രാത്രി കാമുകിയെ കാണാനെത്തി; വീട്ടുകാരറിഞ്ഞപ്പോൾ കൂളറിനുള്ളിൽ കയറി ഒളിച്ച് യുവാവ് - വിഡിയോ വൈറൽ
ജയ്പുര്‍: കാമുകിയെ കാണാൻ അര്‍ധരാത്രി വീട്ടിലെത്തിയ യുവാവിനെ കൂളറിനുള്ളിൽ നിന്നും പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. രാജസ്ഥാനിലാണ് സംഭവം.
രാത്രി വീട്ടുകാർ യുവതിയോട് തർക്കിക്കുന്നതും ഇതിനിടിയൽ യുവാവിനെ കൂളറിനുള്ളിൽ നിന്നും കണ്ടെത്തുന്നതും വിഡിയോയിൽ കാണാം. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. യുവാവിന്റെ പ്രവൃത്തിയെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. കൂളറിനുള്ളിലേക്ക് യുവാവ് എങ്ങനെ കയറി എന്നാണ് പലരും ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.