Posted On
date_range Updated On
date_range മാധുരി ദീക്ഷിതിന്‍റെ പാട്ടിന് ചുവടുവെച്ച് കൊറിയൻ വിദ്യാർഥികൾ; വൈറലായി വിഡിയോ
കൊറിയൻ ഡ്രാമകൾക്കും പോപ് ഗാനങ്ങൾക്കും ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. എന്നാൽ കൊറിയയിലും ഇന്ത്യൻ സിനിമക്ക് ഒരുപാട് ആരാധകരുണ്ടെന്നതിന് പുതിയ തെളിവാണ് പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡിന്‍റെ നൃത്തറാണി മാധുരി ദീക്ഷിതിന്റെ ജനപ്രിയ ഗാനമായ 'ഘാഗ്ര'ക്ക് കൊറിയൻ വിദ്യാർഥികൾ നൃത്തം ചെയ്യുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഘാഗ്ര ഗാനത്തിന് മനോഹരമായ ചുവടുകൾ വെക്കുന്ന കുട്ടികളെ വിഡിയോയിൽ കാണാം. 2013ൽ പുറത്തിറങ്ങിയ 'ഹെ ജവാനി യെ ദിവാനി' എന്ന ചിത്രത്തിൽ മാധുരി ദീക്ഷിതും രൺബീർ കപൂറും തകർത്ത് അഭിനയിച്ച ഗാനരംഗമാണ് 'ഘാഗ്ര'. വിഡിയോ വൈറലായതോടെ വിദ്യാർഥികളുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.