Posted On
date_range Updated On
date_range വീടിന് പിന്നിലെ ജാക്വസിയിൽ കുളിച്ച് കരടി; ഇന്‍റർനെറ്റിലെ വൈറൽ വിഡിയോ
നിങ്ങളെപ്പോഴെങ്കിലും കരടി ജാക്വസിയിൽ കുളിക്കുന്നത് കണ്ടിട്ടുണ്ടോ?. ഭൂരിപക്ഷം പേരുടേയും അഭിപ്രായം ഇല്ലെന്നായിരിക്കും. എന്നാൽ, ജാക്വസിയിൽ കരടി കുളിക്കുന്ന വിഡിയോയാണ് ഇന്‍റർനെറ്റിൽ ഇപ്പോൾ തരംഗമാവുന്നത്.
അമേരിക്കൻ ബാസ്കറ്റ്ബോൾ കളിക്കാരനായ റെക്സ് ചംപാനാണ് വിഡിയോ പങ്കുവെച്ചത്. നിങ്ങൾ കരടി ജാക്വസിയിൽ കുളിക്കുന്നത് കണ്ടിട്ടുണ്ടോ?. ഇല്ലെങ്കിൽ കണ്ടോളു എന്ന തലക്കെട്ടോടെയാണ് വിഡിയോ പുറത്ത് വന്നത്.
ജാക്വസിയിൽ കരടി ഇറങ്ങുന്നതും ചുടുവെള്ളത്തിൽ ആസ്വദിച്ച് കുളിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇതുവരെ ആറുലക്ഷത്തിലധികം പേർ വിഡിയോ കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.