ബിയർ ലോറി നടുറോഡിൽ മറിഞ്ഞു, കിട്ടിയ കുപ്പിയുമെടുത്ത് ഓടി നാട്ടുകാർ -വൈറൽ വിഡിയോ

ഹൈദരാബാദ്: 200 പെട്ടി ബിയറുമായി പോയ മിനിലോറി നടുറോഡിൽ മറിഞ്ഞതോടെ കിട്ടിയ കുപ്പികൾ കൈക്കലാക്കി നാട്ടുകാർ. ആന്ധ്രപ്രദേശിലെ കാസിംകോട്ട മണ്ഡലിലാണ് സംഭവം. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.


ചൊവ്വാഴ്ച രാവിലെയാണ് ബയ്യാവരം ദേശീയപാതയിൽ ബിയറുമായി പോയ മിനിലോറി മറിഞ്ഞത്. വണ്ടിയിലുണ്ടായിരുന്ന 200 പെട്ടി ബിയറും റോഡിലേക്ക് വീണു. സ്ഥലത്തെത്തിയ നാട്ടുകാരും അതുവഴി പോയ യാത്രക്കാരും പൊട്ടാതെ കിട്ടിയ ബിയർ കുപ്പികൾ കൈക്കലാക്കി. 


Tags:    
News Summary - Van carrying beer bottles overturns in Andhra district, locals swoop in to loot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.