Posted On
date_range Updated On
date_range നോക്കിനിൽക്കേ റോഡ് ആദ്യമൊരു കിണറായി, പിന്നെയൊരു തോടായി; യു.പിയിലെ റോഡ് തകർച്ചയുടെ ദൃശ്യങ്ങൾ വൈറൽ
ലഖ്നോ: യു.പിയിലെ മുസഫറാബാദിൽ പുതുതായി നിർമിച്ച റോഡ് തകരുന്ന ദൃശ്യങ്ങൾ വൈറൽ. ഒരാഴ്ച മുമ്പ് നിർമിച്ച റോഡാണ് പാടെ തകർന്നത്.
മുസഫറാബാദിലെ ബിരാൽസിയിൽ നിന്ന് റോനിയിലേക്കുള്ള റോഡാണിത്. മഴയെ തുടർന്ന് സമീപത്തെ കനാലിൽ വെള്ളം വർധിച്ചതോടെ റോഡ് തകരുകയായിരുന്നു. ആദ്യം റോഡിന്‍റെ നടുഭാഗം കിണറിന് സമാനമായ രീതിയിൽ ഇടിയുന്നതും പിന്നീട് റോഡ് പാടെ തകർന്ന് വെള്ളമൊഴുകുന്നതും ദൃശ്യങ്ങളിൽ കാണാം.
റോഡ് തകർന്ന് കനാൽ വെള്ളം പാടത്തേക്ക് കടന്നതോടെ വ്യാപക വിളനാശവുമുണ്ടായി. സംഭവത്തിന് പിന്നാലെ യു.പിയിലെ റോഡുകളുടെ ഗുണനിലവാരത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.