ട്രെയിൻ 20 മിനിറ്റ് നേരത്തെ സ്റ്റേഷനിലെത്തി; നൃത്തം ചെയ്ത് ആഘോഷമാക്കി യാത്രക്കാർ
ഇന്ത്യയിൽ ട്രെയിൻ വൈകിയെത്തുന്നത് പുതുമയുള്ള കാര്യമല്ല. പലപ്പോഴും മണിക്കൂറുകളോളം കാത്തിരുന്ന് ട്രെയിൻ റദ്ദാവുന്ന അവസ്ഥ വരെ ഉണ്ടാവാറുണ്ട്. എന്നാൽ ട്രെയിൻ നേരത്തെ സ്റ്റേഷനിലെത്തിയപ്പോൾ നൃത്തച്ചുവടുകൾ വെച്ച യാത്രക്കാരുടെ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്.
മധ്യപ്രദേശിലെ രറ്റ്ലാം റെയിൽവെ സ്റ്റേഷനിലാണ് സംഭവം. ബാന്ദ്ര- ഹരിദ്വാർ എക്സ്പ്രസ് ആണ് രറ്റ്ലാം സ്റ്റേഷനിൻ 20 മിനിറ്റ് നേരത്തെ എത്തിയത്. സാധരണ 10 മിനിറ്റ് മാത്രം സ്റ്റേഷനിൽ നിർത്തിയിടാറുള്ള ട്രെയിൻ നേരത്തെ എത്തിയതിനാൽ അരമണിക്കൂർ അവിടെ നിർത്തിയിടും എന്നറിഞ്ഞ യാത്രക്കാർ പ്ലാറ്റ് ഫോമിൽ ഇറങ്ങി ഗാർബ ചുവടുകൾ വെക്കുകയായിരുന്നു. മറ്റ് യാത്രക്കാരും ഇവരോടൊപ്പം ചേർന്നു.
നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചത്. കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവും ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.