Posted On
date_range Updated On
date_range പാനിപൂരി കച്ചവടക്കാരന്റെ ദിവസ വരുമാനം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
പാനിപൂരി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണല്ലേ... പാനിപൂരി വിൽപ്പനക്കാരന്റെ ഒരു ദിവസത്തെ വരുമാനമാണ് ഇപ്പോൾ സോഷ്ടൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഇൻസ്റ്റഗ്രാമിലാണ് പാനിപൂരി കച്ചവടക്കാരന്റെ വിഡിയോ വൈറലായത്. വ്ലോഗർ പാനിപൂരി വിൽക്കുന്ന യുവാവിനോട് ഒരു ദിവസത്തെ വരുമാനത്തെ കുറിച്ച് ചോദിക്കുമ്പോൾ ദിവസവും 2500 രൂപ കിട്ടുമെന്നാണ് അയാൾ പറയുന്നത്. ഇത് കേട്ട് ഞെട്ടിയ വ്ലോഗർ വീണ്ടും ഇതേ ചോദ്യം ചോദിക്കുന്നു. വളരെ സ്വാഭാവികമായി 2500 രൂപ കിട്ടുമെന്ന് വിൽപ്പനക്കാരൻ വീണ്ടും പറയുന്നു.
അഞ്ച് ദിവസം മുമ്പാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. 1.5 മില്യണിലധികം പേരാണ് വിഡിയോ കണ്ടത്. നിലവിലെ ജോലിയേക്കാൾ നല്ലത് പാനിപൂരി കച്ചവടമാണെന്നായിരുന്നു വിഡിയോക്ക് താഴെ പലരും കമന്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.