Posted On
date_range Updated On
date_range ബി.ടി.എസ് ഗാനം ബട്ടറിന്റെ 'പൂച്ചക്കുട്ടി' കവർ വേർഷൻ, വൈറൽ വിഡിയോ
കൊറിയൻ സൂപ്പർ ബാൻഡായ ബി.ടി.എസിന്റെ പുതിയ ഗാനം 'ബട്ടർ' റെക്കോർഡുകൾ സ്വന്തമാക്കി ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ്. അതിനിടെ ഗാനത്തിന്റെ പൂച്ചക്കുട്ടി പതിപ്പ് ട്വിറ്ററിൽ വൈറലായി.
നിക്കോൾ എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. യഥാർഥ വിഡിയോയോടൊപ്പം പൂച്ചകളുടെ കവർ വേർഷനും ഉൾപ്പെടുത്തിയ വിഡിയോയാണ് വൈറലാകുന്നത്.
ആർ.എം, ജിൻ, ഷുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജം ഗൂക്ക് എന്നിവരാണ് ഏഴംഗ ബാന്‍ഡായ ബി.ടി.എസിലുള്ളത്. അവരുടെ രണ്ടാമത്തെ ഇംഗ്ലീഷ് ഗാനമാണ് 'ബട്ടർ'. ആദ്യത്തെ ഇംഗ്ലീഷ് ഗാനം 'ഡൈനമൈറ്റ്' 2020 സെപ്റ്റംബറിൽ ബിൽബോർഡ് ഹോട് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.