അംബരചുംബി ഭൂമിയിലേക്ക് ചാഞ്ഞു കിടക്കുന്നതുപോലെ; തലശ്ശേരി-മാഹി ബൈപാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ തല​േശേരി-മാഹി ബൈപാസിന്റെ ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച് വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര. അംബര ചുംബിയായ കെട്ടിടം ഭൂമിയിലേക്ക് ചാഞ്ഞു കിടക്കുന്നതു പോലെ എന്നാണ് ബൈപാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര കുറിച്ചത്.

തലശ്ശേരി-മാഹി ബൈപാസ്. ഒരു അംബരചുംബി ഭൂമിയില്‍ കിടക്കുന്നത് പോലെ... സ്വാഭാവിക ഭൂപ്രകൃതിയില്‍ കോണ്‍ക്രീറ്റ് അടിച്ചേല്‍പ്പിക്കുന്നതുപോലെയാണ് ആദ്യം അത് തോന്നിയത്. എന്നാല്‍ അതിന് അതിന്റേതായ സൗന്ദര്യാത്മകതയുണ്ട്. അതിലൂടെ യാത്ര ചെയ്യാനും ഇരുവശത്തുമുള്ള സൗന്ദര്യത്തെ അഭിനന്ദിക്കാനും ഉള്ള പ്രലോഭനത്തെ എനിക്ക് നിഷേധിക്കാനാവില്ല'. -എന്നാണ് ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചത്.

ആനന്ദ് മഹീന്ദ്രക്ക് എക്സിൽ ഒരു കോടിയിലേറെ ഫോളോവേഴ്സ് ഉണ്ട്. കണ്ണൂര്‍ മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ നീണ്ടു കിടക്കുന്ന തലശ്ശേരി-മാഹി ദേശീയപാത മാര്‍ച്ച് 11 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.


Tags:    
News Summary - Thalassery Mahe Bypass impresses Anand Mahindra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.