തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ സ്​മൃതി ഇറാനിയുടെ കോൽക്കളി

കോയമ്പത്തൂർ: നിയമസഭാ തെരഞ്ഞെടുപ്പ്​ കാത്തിരിക്കുന്ന തമിഴ്​നാട്ടിൽ ബി.ജെ.പിക്ക്​ വേണ്ടി പ്രചാരണത്തിനെത്തിയിരിക്കുകയാണ്​ കേന്ദ്ര ടെക്​സ്റ്റയിൽസ്​ മന്ത്രി സ്​മൃതി ഇറാനി. ബി.ജെ.പി മഹിള മോർച്ച പ്രസിഡന്‍റായ വനതി ശ്രീനിവാസന്‍റെ പ്രചാരണ പരിപാടിയിൽ പ​ങ്കെടുക്കവേ മന്ത്രി പാർട്ടി പ്രവർത്തകർക്കൊപ്പം പരമ്പരാഗത നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്​.

ദക്ഷിണ കോയമ്പത്തൂർ നിയോജകമണ്ഡലത്തിൽ നിന്നുള്ള ബിജെപിയുടെ സ്ഥാനാർത്ഥിയാണ് വനതി ശ്രീനിവാസൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഒരൊറ്റ ഘട്ടത്തിലായി ഏപ്രിൽ 6നാണ്​ നടക്കുക. വോട്ടെണ്ണൽ മെയ് രണ്ടിനും നടക്കും.


Tags:    
News Summary - Smriti Irani performs traditional dance with BJP workers in TN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.