Posted On
date_range Updated On
date_range 'കോവിഡ് തരംഗത്തിന് രാജകീയ വരവേൽപ്'; ഗോവൻ ബീച്ചിലെ ജനത്തിരക്കിന്‍റെ വിഡിയോ വൈറൽ
പനാജി: കോവിഡ് കേസുകൾ ഉയരുന്നതിനിടെയിലും ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനത്തിരക്കനുഭവപ്പെടുന്നതിന്‍റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങൾക്കായി നിരവധി വിനോദസഞ്ചാരികളാണ് ഡിസംബർ അവസാന വാരം മുതൽ ഗോവയിലെത്തുന്നത്.
'ബാഗ ബീച്ചിൽ കോവിഡിന് രാജകീയ വരവേൽപ്പൊരുക്കുകയാണ് പ്രത്യേകിച്ച് വിനോദസഞ്ചാരികൾ'-വിഡിയോ പങ്കുവെച്ച് ട്വിറ്ററാറ്റി എഴുതി.
നോർത്ത് ഗോവയിലെ ബാഗ ബീച്ചിനടുത്തുള്ള റോഡിലെ ദൃശ്യങ്ങളാണ് വിഡിയോയിൽ കാണുന്നത്. വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടർന്ന് സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഞായറാഴ്ച 10 ശതമാനം കടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.