കുട്ടിയെ അടുത്തിരുത്തി കുഞ്ഞുകാർ ഓടിക്കുന്ന പട്ടിക്കുട്ടി -വിഡിയോ വൈറൽ

ന്യൂഡൽഹി: വീട്ടിലെ മുതിർന്നവരേക്കാൾ ഉറ്റചങ്ങാതിമാരാണ്​ പല​േപ്പാഴും കുട്ടികളും വളർത്തുമൃഗങ്ങളും. കുട്ടികളുടെ കളിപ്പാട്ടങ്ങളെടുത്ത്​ വളർത്തുമൃഗങ്ങൾ കളിക്കുന്നതിന്‍റെ നിരവധി വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്​. എന്നാൽ സമൂഹമാധ്യമങ്ങളെ ഇപ്പോൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ്​ ഒരു കുഞ്ഞിന്‍റെയും പട്ടിക്കുട്ടിയുടെയും വിഡിയോ.

കുഞ്ഞുങ്ങളുടെ വാഹനങ്ങളിൽ വളർത്തുമൃഗങ്ങൾ കൂട്ടാളികളായി യാത്രചെയ്യുന്നത്​ പതിവാണെങ്കിലും നേരെ തിരിച്ചാണ്​ ഈ വിഡിയോയിൽ. കുട്ടിയെ കുഞ്ഞുകാറിലിരുത്തി ഓടിക്കുന്ന പട്ടിക്കുട്ടിയാണ്​ ഇപ്പോൾ വൈറൽ.

മനുഷ്യനെപ്പോലെ സ്റ്റിയറിങ്​ കൈകാര്യം ചെയ്യുന്ന പട്ടിക്കുട്ടി വളരെ ശ്രദ്ധയോടെയാണ്​ ഡ്രൈവ്​ ചെയ്യുന്നതും. തൊട്ടടുത്ത്​ പട്ടിക്കുട്ടിയുടെ സമീപത്തിരുന്ന്​​ യാത്ര ആസ്വദിക്കുന്ന കുഞ്ഞിനെയും വിഡിയോയിൽ കാണാം.

നിരവധി പേരാണ്​ ഈ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്​തത്​. കമന്‍റുകളായും നിരവധി പേരെത്തി. 

Tags:    
News Summary - Pet dog drives his little hooman around in toy car Viral Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.