ബെയ്​റൂത്ത്​ സ്​ഫോടനത്തിനിടെ ജനിച്ച 'അത്​ഭുത കുഞ്ഞി​െൻറ' ചിത്രങ്ങൾ കാണാം

ബെയ്​റൂത്ത്: ലെബനൻ തലസ്​ഥാനമായ​ ബെയ്​റൂത്തിലുണ്ടായ സ്​ഫോടനത്തിനിടെ ജനിച്ച കുഞ്ഞി​െൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മിറക്കിൾ ബേബി ജോർജ്​ എന്ന ഇൻസ്​റ്റഗ്രാം അക്കൗണ്ടിലൂടെയാണ്​ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്​.

പുതപ്പിൽ പൊതിഞ്ഞ കുഞ്ഞി​െൻറ ചിത്രങ്ങളാണ്​ പങ്കു​വെച്ചിരിക്കുന്നത്​. 'ഇരുളിൽനിന്ന്​ വെളിച്ചത്തിലേക്ക്​, തകർച്ചക്കിടെ ജനനം, ഞാൻ കുഞ്ഞ്​ ജോർജ്​, ആഗസ്​റ്റ്​ നാലിനുണ്ടായ ബെയ്​റൂത്ത്​ ​സ്​ഫോടനത്തി​നിടെ ജനിച്ചു' ചിത്രങ്ങൾക്ക്​ അടിക്കുറിപ്പായി ചേർത്തിട്ടുണ്ട്​. കുഞ്ഞി​െന പൊതിഞ്ഞിരിക്കുന്ന പുതപ്പിൽ ഹൃദയ ചിഹ്നത്തിൽ ലെബനൻ പതാകയും കാണാനാകും.

ആഴ്​ചകൾക്ക്​ മുമ്പ്​ ബെയ്​റൂത്ത്​ തുറമുഖ നഗരത്തിലുണ്ടായ ഇരട്ടസ്​ഫോടനത്തിനിടെയായിരുന്നു കുഞ്ഞി​െൻറ ജനനം. കുഞ്ഞി​െൻറ മാതാവ്​ എമ്മാനുവലെ ​ഖനൈസറിനെ പ്രസവമുറിയിലേക്ക്​ കയറ്റുന്നതി​െൻറ ദൃശ്യങ്ങളും നിമിഷങ്ങൾക്ക്​ സ്​ഫോടനം നടക്കുന്നതും ചില്ലുകൾ തകർന്നുവീഴുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. കുഞ്ഞി​െൻറ പിതാവ്​ എഡ്​മണ്ട്​ ആണ്​ വൈറൽ വിഡിയോ പകർത്തിയത്​. സ്​ഫോടനശേഷം മൊബൈൽ ഫോൺ വെളിച്ചത്തിലായിരുന്നു കുഞ്ഞി​നെ പുറത്തെടുത്തത്​. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.