അവധിക്കാലത്തും വിടാതെ പണിയെടുപ്പിച്ച് കമ്പനി; എതിർത്തപ്പോൾ ക്രിമിനലിനോടെന്ന വണ്ണം പെരുമാറി -വൈറലായി യുവാവിന്റെ കുറിപ്പ്

എട്ടുമാസത്തിനിടെ ആദ്യമായി അവധി എടുത്തപ്പോൾ താൻ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ വിവരിച്ച് യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അവധി ദിവസങ്ങളിലും ജോലി സംബന്ധമായ ഇ-മെയിലുകൾ തുറന്നുനോക്കാൻ വിസമ്മതിച്ചതിനാൽ ക്രിമിനലി​നെ പോലെയാണ് കമ്പനി അധികൃതർ കണ്ടതെന്നും യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരിക്കുന്നു. കമ്പനിയിൽ ജോലി ലഭിച്ച് എട്ടു മാസത്തിനു ശേഷം ആദ്യമായി കിട്ടിയ വെക്കേഷൻ ആണ്.

''നാളെയോടെ എല്ലാ ജോലികളും ചെയ്തു തീർക്കേണ്ടതുണ്ടായിരുന്നു. കാരണം നാളെ മുതൽ ഒന്നര ആഴ്ച​ത്തേക്ക് അവധിയാണ്. എട്ടു മാസത്തിനിടെ ആദ്യമായാണ് അവധി എടുക്കുന്നത് പോലും. എന്നാൽ കമ്പനി എനിക്ക് ഒരു ലാപ്ടോപ്പും തന്ന് എല്ലാ ദിവസവും മെയിൽ ചെക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞാൻ എതിർപ്പു പ്രകടിപ്പിച്ചു. ലാപ്ടോപ് കൊണ്ടുപോകാം, എന്നാൽ നാലഞ്ചു ദിവസം കൂടുമ്പോൾ മാത്രമേ ഇ-മെയിൽ തുറന്നുനോക്കുകയുള്ളൂവെന്നു പറഞ്ഞു. എന്നാൽ ഓഫിസ് അധികൃതർ ഒരു ക്രിമനലിനോട് എന്നോണമാണ് പെരുമാറിയത്. ടൺ കണക്കിന് ആളുകളാണ് പോസ്റ്റിന് അനുബന്ധമായി പ്രതികരിച്ചത്.

നിങ്ങളുടെ സ്വകാര്യ ആവശ്യത്തിന് ഉള്ളത് അല്ലാത്തതിനാൽ ഒരിക്കലും ആ ലാപ്ടോപ് എടുക്കേണ്ട. ജോലി സ്‍ഥലത്തെ സമ്മർദമകറ്റാൻ അവധി​ക്കു പോകുന്ന ഒരാളോട് വീണ്ടും ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും. അവധി ദിവസം വീണ്ടും കമ്പനിയിലെ ജോലി ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് സന്തോഷിക്കാൻ കഴിയുക​? എന്നാണ് ഒരാൾ പ്രതികരിച്ചത്.

ഇങ്ങനെ അവധിയെടുക്കാറുമ്പോൾ ആദ്യം ചെയ്യുക കമ്പനി മുതലാളിമാരുടെ നമ്പറുകൾ ബ്ലോക്ക് ചെയ്യുകയാണെന്ന് മറ്റൊരാൾ എഴുതി. അവധി ദിവസങ്ങളിലും ജോലി ചെയ്യണമെന്നാണ് നിർദേശമെങ്കിലും അതിനു ശമ്പളം നൽകണമെന്ന് പറയണം. പണം പോലും നൽകാതെ ജോലി ചെയ്യിപ്പിക്കുന്നത് അന്യായമാണ്.-എന്ന് മറ്റൊരാൾ കുറിച്ചു.

Tags:    
News Summary - Man says he is ‘treated like a criminal’ at work for taking offs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.