നന്ദി ജവാൻ, ആ ഹൃദയമിടിപ്പ്​ വീ​ണ്ടെടുത്തതിന്​...

ന്യൂഡൽഹി: ഡൽഹി മെട്രോ സ്​റ്റേഷനിൽ കുഴഞ്ഞുവീണയാൾക്ക്​ ഉടൻ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുന്ന സി.ഐ.എസ്​.എഫ്​ ജവാന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ​ വൈറലാകുന്നു. ഡൽഹി മെട്രോയിലെ ഡബ്രിമോർ സ്​റ്റേഷനിൽ തിങ്കളാഴ്ചയായിരുന്നു സംഭവം.

ജനക്​പുരി ഏരിയയിൽ താമസിക്കുന്ന സത്യനരൻ എന്നയാളാണ്​ സ്​റ്റേഷനിൽ ബോധരഹിതനായി വീണത്​. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്​.എഫ്​ ജവാൻ സി.പി.ആർ (Cardiopulmonary Resuscitation) നൽകി സത്യനരന്‍റെ ഹൃദയമിടിപ്പ്​ വീണ്ടെടുക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

ജീവിതത്തിലേക്ക്​ തിരിച്ചുവന്ന സത്യനരൻ പിന്നീട്​ തന്നെ രക്ഷിച്ച സി.ഐ.എസ്​.എഫ്​ ഉദ്യോഗസ്​ഥനടക്കമുള്ളവർക്ക്​ നന്ദി അറിയിച്ചു. സി.ഐ.എസ്​.എഫ്​ ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത വിഡിയോ ആണ്​ ഇപ്പോൾ വൈറലായിരിക്കുന്നത്​. മൂന്നര ലക്ഷത്തോളം ​പേർ കണ്ട വിഡിയോക്ക്​ സി.ഐ.എസ്​.എഫ്​ ഉ​ദ്യോഗസ്​ഥന്‍റെ സമയോചിത ഇടപെടലിനെ അഭിനന്ദിച്ച്​ നിരവധി കമന്‍റുകളാണ്​ ലഭിച്ചിരിക്കുന്നത്​. 

Tags:    
News Summary - Man collapses at Delhi Metro station, CISF personnel saved him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.