നിസാരം... 22 അടി നീളമുള്ള പെരുമ്പാമ്പിനെ തോളിലേറ്റി മൃഗശാല ജീവനക്കാരൻ; വിഡിയോ വൈറൽ

ൻറർനെറ്റിൽ സ്​ഥിരമായി മൃഗങ്ങളുടെയും ഉരഗങ്ങളുടെയുമെല്ലാം വിഡിയോകൾ കാണുന്നവർക്ക്​ ഒരുപക്ഷേ പരിചിതമായിരിക്കും ​ജോ ബ്രൂവറിനെ. പാമ്പുകളുടെയും മുതലകളുടെയുമെല്ലാം വിഡിയോകളാണ്​ ജോ ബ്രൂവറി​െൻറ ഇൻസ്​റ്റ അക്കൗണ്ട്​ നിറയെ. മൃഗശാല ജീവനക്കാരനായ ജോ അടുത്തിടെ പങ്കുവെച്ച ഒരു വിഡിയോയാണ്​ സമൂഹമാധ്യമങ്ങളിൽ ​ഇ​േപ്പാൾ വൈറൽ.

വലിയ ഒരു പാമ്പിനെ തോളി​േലറ്റി ജോ നടന്നുപോകുന്നതാണ്​ വിഡിയോ. മൃഗശാലയിലെ ഒരു മുറിയിൽനിന്ന്​ മറ്റൊരു മുറി​യിലേക്ക്​ നടന്നുപോകുന്നതാണ്​ ദൃശ്യം.

22 അടി നീളമ​ുള്ള മഞ്ഞയും വെളുപ്പും കലർന്ന നിറമുള്ള പെരുമ്പാമ്പിനെയാണ്​ ജോ തോളിലേറ്റിയിരിക്കുന്നത്​്​. 114 കി​േലായോളം തൂക്കം വരും ഇതിന്​. '22 അടി നീളമുള്ള , 114 കിലോ തൂക്കമുള്ള പാമ്പിനെ മാറ്റാൻ ആരും സഹായിക്കാനില്ല. അപ്പോൾ നിങ്ങൾക്ക്​ പഴയ രീതി തുട​േരണ്ടിവരും' -എന്ന അടിക്കുറിപ്പോടെയാണ്​ വിഡിയോ.

ആഗസ്​റ്റ്​ അഞ്ചിന്​ ജോ പോസ്​റ്റ്​ ചെയ്​ത വിഡിയോ 7.1 ലക്ഷം പേരാണ്​ ഇതുവരെ കണ്ടത്​. വിഡിയോക്ക്​ കീഴിയിൽ പ്രതികരണങ്ങളുമായി നെറ്റിസൺസ്​ എത്തുകയും ചെയ്​തു. ചിലർ സുരക്ഷ പ്രശ്​നം ഉന്നയിച്ചപ്പോൾ കുട്ടിയെ പോലെ പാമ്പിനെ എടുത്തുകൊണ്ടുപോകുന്നുവെന്നായിരുന്നു ചിലരുടെ കമൻറ്​. 

Tags:    
News Summary - Man carries 22 foot long snake on shoulder viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.