കുട്ടിക്കുരങ്ങനും കോഴിക്കുഞ്ഞും; വൈറലായി സുഹൃത്തുക്കളുടെ സ്‌നേഹപ്രകടനം -വിഡിയോ

കുഞ്ഞുങ്ങളുടെ സ്‌നേഹപ്രകടനങ്ങളും കുസൃതികളും എന്നും കൗതുകകരമാണ്. മനുഷ്യര്‍ക്ക് മാത്രമല്ല, ജന്തുലോകത്തുമുണ്ട് കൗതുകകരമായ സൗഹൃദങ്ങള്‍. കുട്ടിക്കുരങ്ങനും കോഴിക്കുഞ്ഞും തമ്മിലുള്ള സൗഹൃദ പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വിസ് ഉദ്യോഗസ്ഥനായ സുഷാന്ത നന്ദ പങ്കുവെച്ചിരിക്കുന്നത്.

വാഴയിലയില്‍ ഇരിക്കുന്ന കുട്ടിക്കുരങ്ങനെയും കോഴിക്കുഞ്ഞിനെയുമാണ് വിഡിയോയില്‍ കാണുന്നത്. കോഴിക്കുഞ്ഞിനെ കുരങ്ങ് ചേര്‍ത്തുപിടിക്കുന്നതും ഉമ്മവെച്ച് സ്‌നേഹപ്രകടനം നടത്തുന്നതും ഏതൊരു കാഴ്ചക്കാരന്റെയുള്ളിലും സന്തോഷം നിറക്കുന്നതാണ്.

Tags:    
News Summary - Loved this magical interactions of two pure souls Two hearts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.