Posted On
date_range Updated On
date_range ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടൽ; ട്രെയിനിനടിയിൽ കുടുങ്ങിയ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
പൂണെ: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിനടിയിൽ കുടുങ്ങിയ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടലാണ് വയോധികനെ രക്ഷപ്പെടുത്തിയത്. മുംബൈ കല്യാൺ റയിൽവേസ്റ്റേഷനിലാണ് സംഭവം.
എഴുപതുകാരനായ ഹരിശങ്കറാണ് മുറിച്ചുകടക്കുന്നതിനിടെ ട്രാക്കിലേക്ക് വീണത്. ഇത് കണ്ട റെയിൽവേ ഉദ്യോഗസ്ഥൻ ലോകോ പൈലറ്റിനെ ഇക്കാര്യം അറിയിച്ചു. ഉടൻ തന്നെ ലോകോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ഇതേതുടർന്ന് ട്രെയിനിനടിയിൽ പെട്ട ഹരിശങ്കറിനെ ലോക്കോ പൈലറ്റുമാർ ചേർന്ന് പുറത്തെടുക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ റെയിൽവേ തന്നെ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.