അടുക്കള ഭിത്തിയിലിരുന്ന് വീടിനുള്ളിലേക്ക് എത്തി നോക്കുന്ന സിംഹം; ഞെട്ടിക്കുന്ന വിഡിയോ വൈറൽ
അഹ്മദാബാദ്: അടുക്കളയുടെ ഭിത്തിയിൽ പതിയിരിക്കുന്ന സിംഹത്തിന്റെ ഞെട്ടിക്കുന്ന വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗുജറാത്തിലെ അംറേലി ഗ്രാമത്തിലെ ഒരു വീട്ടിൽ കയറിയ സിംഹം ഭീതി പരത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭിത്തിയിൽ സിംഹത്തെ കണ്ട വീട്ടുകാരുടെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ചുമരിൽ പതിയിരുന്ന് അത് വീടിനുള്ളിലേക്ക് എത്തിനോക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
വീട്ടുകാർ വീടിനുള്ളിലായിരുന്നപ്പോഴാണ് സിംഹം എത്തിയത്. അതിന്റെ ചെറിയ അലർച്ച കേട്ടപ്പോൾ പൂച്ചയെങ്ങാനും ആയിരിക്കുമെന്നവർ കരുതുകയും ചെയ്തു. ഒടുവിൽ പൂച്ചയെ ഓടിക്കാനായി എത്തിയപ്പോഴാണ് അവിടെയിരിക്കുന്നത് ചില്ലറക്കാരനല്ലെന്നവർ തിരിച്ചറിഞ്ഞു. ഇതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി.
ടോർച്ചിന്റെ വെളിച്ചമടിച്ചപ്പോൾ ചടഞ്ഞിരുന്ന സിംഹം കണ്ണുമിഴിച്ച് വീടിനകത്തേക്ക് നോക്കി. ഇരുട്ടിൽ അതിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ആ ദൃശ്യങ്ങളെല്ലാം കാമറയിൽ പതിഞ്ഞിട്ടുണ്ട്. അടുത്തുള്ള കാട്ടിൽ നിന്നാണ് സിംഹം ജനവാസമേഖലയിൽ ചുറ്റി നടന്ന് ഗുജറാത്തിലെ കോവയ ഗ്രാമത്തിലെ ഹമീർഭായ് ലഖനോത്ര എന്ന വ്യക്തിയുടെ വീടിനുള്ളിലെത്തിയതെന്നാണ് കരുതുന്നത്. ഒടുവിൽ ആരെയും ഉപദ്രവിക്കാൻ ശ്രമിക്കാതെ ആ മൃഗം വന്ന വഴി തന്നെ മടങ്ങിപ്പോവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.