Posted On
date_range Updated On
date_range ഗേറ്റ് ചാടിക്കടന്ന് പുലി മുറ്റത്ത്; വളർത്തുനായയെ കടിച്ചെടുത്ത് മടക്കം, ഞെട്ടിക്കുന്ന വിഡിയോ
ഗേറ്റ് ചാടിക്കടന്ന് മുറ്റത്തെത്തി കണ്ണടച്ചുതുറക്കുന്ന സമയം കൊണ്ട് വളർത്തുനായയെ കടിച്ചെടുത്ത് മടങ്ങുന്ന പുലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. വീട്ടിലെ സി.സി.ടി.വി കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
രാത്രിയിലാണ് പുലിയെത്തിയത്. മുറ്റത്ത് അടച്ചിട്ട ഗേറ്റിനപ്പുറം പുലിയെ കണ്ട് വളർത്തുനായ ഭയപ്പെട്ട് ഓടുന്നത് വിഡിയോയിൽ കാണാം. ഇതിന് പിന്നാലെ ഗേറ്റിന് മുകളിലൂടെ ചാടിയാണ് പുലി മുറ്റത്തെത്തുന്നത്. നായക്ക് പിന്നാലെ പായുന്ന പുലിയെ പിന്നെ കാണുന്നത് നായയെ കടിച്ചെടുത്ത് മതിൽ ചാടിക്കടക്കുന്ന നിലയിലാണ്.
എവിടെ സംഭവിച്ചതാണ് ഇതെന്ന് വ്യക്തമാല്ല. ഐ.എഫ്.എസ് ഓഫിസർ പ്രവീൺ കാസ്വാൻ ഉൾപ്പെടെയുള്ളവർ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. വാട്സാപ്പിലൂടെ കിട്ടിയ വിഡിയോ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.