Posted On
date_range Updated On
date_range പുലിക്കെന്ത് പൊലീസ്! സ്റ്റേഷനിൽ കയറി നായയെ കടിച്ചുകൊണ്ടുപോയി, ദൃശ്യങ്ങൾ സിസിടിവിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ പൊലീസ് സ്റ്റേഷനിൽ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി. പൊലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ജനുവരി 24ന് രത്നഗിരിയിലെ രാജാപ്പൂർ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനകത്ത് അലഞ്ഞുതിരിയുന്ന നായ്ക്കളിലൊന്നിനെയാണ് പുലി പിടികൂടിയത്.
പുലിയുടെ സാന്നിധ്യം അറിഞ്ഞ നായ്ക്കൾ പേടിയോടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഇതിന് പിന്നാലെയാണ് പുലി സ്റ്റേഷനിലേക്ക് കടന്നുവരുന്നത്. ഇതോടെ നായ്ക്കൾ ചിതറിയോടി. സ്റ്റേഷനകത്തേക്ക് കയറിയ പുലി പിന്നീട് നായ്ക്കളിലൊന്നിനെ കടിച്ചെടുത്താണ് പുറത്തേക്ക് വരുന്നത്. നായയെയും കൊണ്ട് പുറത്തേക്ക് ഓടിമറയുന്നതും വിഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.