Posted On
date_range Updated On
date_range കെ.ജി.എഫ് 2 വിലെ രംഗങ്ങൾ അവതരിപ്പിച്ച് കിലി പോൾ, വിഡിയോ വൈറൽ
ഇന്ത്യന്‍ സിനിമാ ഗാനങ്ങൾക്കൊപ്പം ചുണ്ടുകൾ ചലിപ്പിച്ച് ഇന്‍സ്റ്റാഗ്രാമിൽ താരമായി മാറിയ ടാന്‍സാനിയക്കാരനാണ് കിലി പോൾ. യാഷിന്‍റെ കെ.ജി.എഫ് 2 സിനിമയിലെ രംഗങ്ങൾ കിലി പോൾ അനുകരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
തന്‍റെ പരമ്പരാഗത വസ്ത്രമായ മസായി ധരിച്ചാണ് പൊതുവെ കിലി പോൾ തന്റെ വീഡിയോകളിലെല്ലാം പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ പതിവുകളിൽ നിന്ന് വ്യത്യസ്തമായി കോട്ടും സ്യൂട്ടും ധരിച്ച് കിലി പ്രത്യക്ഷപ്പെടുന്ന ഈ വിഡിയോ നെറ്റിസൺസ് ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കയാണ്. കെ.ജി.എഫ് ചാപ്റ്റർ 2 സിനിമയിലെ ജനപ്രിയ ഡയലോഗായ വയലന്‍സാണ് വിഡിയോയിൽ കിലി അനുകരിക്കുന്നത്.
വിഡിയോ കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.