നാട്ടിലിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്ന കുട്ടി; വിഡിയോ വൈറൽ

സാലിഗ്രാമം: കർണാടകയിലെ സാലിഗ്രാമത്തിൽനിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയും മുതിർന്നയാളും ചേർന്ന്​ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതാണ്​ വിഡിയോയിലുള്ളത്​. മുതിർന്നവരെല്ലാം പേടിച്ച്​ മാറി നിന്നപ്പോഴാണ്​ ആൺകുട്ടി രക്ഷാപ്രവർത്തനത്തിന്​ ഇറങ്ങിയത്​.

സാലിഗ്രാമത്തിലെ കുന്ദാപുര മേഖലയിലാണ് സംഭവം.ബുധനാഴ്ചയാണ്​ വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയത്​. കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ പ്രവൃത്തിയെ നെറ്റിസൺസ് പലതരത്തിലാണ്​ വിശേഷിപ്പിച്ചത്​. ചിലർ അവനെ ധൈര്യശാലി എന്ന്​ വിളിച്ചപ്പോൾ മറ്റുചിലർ അപകടകരമായ പ്രവൃത്തി എന്ന്​ വിശേഷിപ്പിച്ചു.

മുതിർന്ന ഒരാൾ പാമ്പിന്‍റെ വാലിൽ പിടിച്ച്​ വലിക്കുന്നിടത്തുനിന്നാണ്​ വിഡിയോ ആരംഭിക്കുന്നത്​. ആദ്യം പേടിയോടെയാണ്​ കുട്ടി പാമ്പിനെ സമീപിക്കുന്നത്​. തുടർന്ന്​ അവൻ ധൈര്യം സംഭരിച്ച്​ എത്തി പാമ്പിന്‍റെ കഴുത്തിൽ പിടിക്കുന്നു. തുടർന്ന്​ ഇരുവരും ചേർന്ന്​ പാമ്പിനെ കുറ്റിക്കാട്ടിൽനിന്ന്​ പുറത്തേക്ക്​ കൊണ്ടുവരുന്നു. ഇതിനിടെ പാമ്പ്​ ചുറ്റിവരിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടി പിടിവിടുന്നില്ല. ഇതിനിടെ കൂടിനിന്നവരും അടുത്തെത്തുന്നു. അതിൽ ചിലർ കൊണ്ടുവന്ന ചാക്കിൽ പാമ്പിനെ കയറ്റുകയും ചെയ്യുകയായിരുന്നു.

വിഡിയോ ആയിരക്കണക്കിനുപേരാണ്​ ഇതിനകം കണ്ടത്​.

Tags:    
News Summary - Karnataka: In A Daring Act, Minor Boy Helps Rescue Huge Python In Saligrama; Video Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.