Posted On
date_range Updated On
date_range ഇതൊക്കെയെന്ത്... തിളച്ച എണ്ണയിൽ നിസാരമായി കൈമുക്കുന്ന പാചകക്കാരൻ -വിഡിയോ
ജയ്പൂർ: പക്കോഡ ഉണ്ടാക്കുന്നതിനിടെ തിളക്കുന്ന എണ്ണയിൽ നിസാരമായി കൈമുക്കി പാചകക്കാരൻ. ജയ്പൂരിലെ കിസാൻ പക്കോഡ വാല എന്ന പേരിലറിയപ്പെടുന്ന റോഡരികിലെ തട്ടുകടക്കാരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
മുംബൈയിലെ ഒരു ഫുഡ്വ്ലോഗറാണ് ഇൗ 'അയൺ മാനിന്‍റെ' വിഡിയോ പകർത്തി ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചത്. ജയ്പൂരിലെ 'ചൂട് തെളിയിച്ച' പാചകക്കാരൻ എന്ന വിശേഷണം നൽകിയാണ് വ്ലോഗർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പക്കോഡ പൊരിക്കുന്നതിനിടെ തിളച്ച എണ്ണയിൽ കൈമുക്കി നോക്കുകയാണ് പാചകക്കാരൻ. കയ്യിൽ ചൂടേറ്റതിന്‍റെ പൊള്ളലോ പാടുകളോ കാണാനില്ല. ശേഷം പക്കോഡ പൊരിച്ച് പ്ലേറ്റിലാക്കുന്നുണ്ട് ഇയാൾ. ഫുഡ് വ്ലോഗർ പക്കോഡ രുചിക്കുന്നതും വിഡിയോയിൽ കാണാം. നിമിഷ നേരം കൊണ്ട് ലക്ഷകണക്കിന് പേരാണ് വിഡിയോ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.