വൈറലാകാൻ റെയിൽവേ സ്​റ്റേഷനിൽനിന്ന്​​ പുകവലി; യുട്യൂബർ അറസ്റ്റിൽ, ആരാധകരോട്​ ക്ഷമ ചോദിച്ച്​ വിഡിയോ

മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ ആക്ഷേപാർഹമായ വിഡിയോകൾ പുറത്തിറക്കിയ യു ട്യൂബർ അറസ്റ്റിൽ. ഇൻസ്റ്റഗ്രാം സെലിബ്രിറ്റിയും യുട്യൂബറുമായ ആദർശ്​ ശുക്ലയെയാണ്​ സെൻട്രൽ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്​സ്​ (ആർ.പി.എഫ്​) ഐ.ടി സെൽ അറസ്റ്റ്​ ചെയ്​തത്​.

ആക്ഷേപാർഹമായ വിഡിയോകൾ പുറത്തിറക്കിയതിന്​ ശുക്ല ക്ഷമ​ ​േചാദിക്കുന്ന വിഡിയോ സെൻട്രൽ റെയിൽവേ യുട്യൂബിലൂടെ പുറത്തുവിട്ടിരുന്നു.

റെയിൽവേ പ്ലാറ്റ്​ഫോമിൽനിന്ന്​ സിഗരറ്റ്​ വലിക്കുന്നതാണ് പരാതിക്ക്​ അടിസ്​ഥാനമായ​ വിഡിയോകൾ. ആദ്യ വിഡിയോയിൽ പ്ലാറ്റ്​ഫോമിന്‍റെ അറ്റത്ത്​ നിന്നശേഷം ട്രെയിൻ കടന്നുപോകു​േമ്പാൾ സിഗരറ്റ്​ കത്തിക്കുകയും ട്രെയിൻ പോയതിന്​ ശേഷം മാത്രം അവിടെനിന്ന്​ മാറുന്നതുമാണ്​ വിഡിയോ. രണ്ടാമത്തേതിൽ റെയിൽവേ ട്രാക്കിൽ ഇരുന്ന്​ പുകവലിക്കുന്നതും കാണാം.

Full View

സെൻട്രൽ റെയിൽവേയുടെ ആർ.പി.എഫ്​ ഐ.ടി സെല്ലിന്​ ട്വിറ്ററിൽ പരാതി ലഭിച്ചതോടെയാണ്​ നടപടി. തുടർന്ന്​ ബി.എം.ഡബ്ല്യൂ കാറിന്‍റെ നമ്പർ ഉപയോഗിച്ച്​ ആദർശ്​ ശുക്ലയെ പിടികൂടുകയായിരുന്നു. കേസ്​ രജിസ്റ്റർ ചെയ്​തതോടെ ശുക്ല തന്‍റെ വിഡിയോകൾ ഡിലീറ്റ്​ ചെയ്​തിരുന്നു. പിന്നീട്​ 6.3ലക്ഷം ഇൻസ്റ്റഗ്രാം ആരാധകരോട്​ ക്ഷമ​ ചോദിക്കുകയും ചെയ്​തു. 

Tags:    
News Summary - Instagram Influencer Arrested For Objectionable Videos At Railway Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.