Posted On
date_range Updated On
date_range ചീറ്റിയടുത്ത് പെരുമ്പാമ്പ്, ഒഴിഞ്ഞുമാറി മൃഗശാല പരിപാലകൻ -വിഡിയോ കാണാം
വന്യജീവികളുടെ വിഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ് സമൂഹമാധ്യമങ്ങളിൽ. അത്തരത്തിൽ ഒരു കാലിഫോർണിയയിലെ റെപ്റ്റൈൽ മൃഗശാല സ്ഥാപകനായ ജേ ബ്രൂവറിെൻറ ഒരു വിഡിയോയാണ് ഇപ്പോൾ വൈറൽ.
ഭീമൻ െപരുമ്പാമ്പ് ജേയെ ആക്രമിക്കാൻ ഒരുങ്ങുന്നതാണ് വിഡിയോ. ജേയ്ക്ക് നേരെ രണ്ടുതവണ പെരുമ്പാമ്പ് ചീറ്റിയടുക്കുന്നുണ്ട്. അപ്പോൾ തന്ത്രപൂർവം ഒഴിഞ്ഞുമാറുകയാണ് ജേ. വിഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം 10 ലക്ഷം പേരാണ് കണ്ടത്.
പേടിപ്പിക്കുന്നതാണെങ്കിലും രസകരമാണ് വിഡിയോയെന്നാണ് നെറ്റിസൺസിെൻറ പ്രതികരണം. നിരന്തരം മൃഗശാലയിലെ രസകരമായ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്നയാളാണ് ജേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.