Posted On
date_range Updated On
date_range യുഗാണ്ടയിൽ രണ്ടുവയസുകാരനെ ജീവനോടെ വിഴുങ്ങി ഹിപ്പോപൊട്ടാമസ്; പിന്നീട് തുപ്പി
കമ്പാല: ഹിപ്പോപൊട്ടാമസ് രണ്ടു വയസുകാരനെ ജീവനോടെ വിഴുങ്ങിയ സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടു വയസുള്ള ആൺകുട്ടിയെ വിഴുങ്ങി കുറച്ചു കഴിഞ്ഞ് ഛർദിക്കുകയും ചെയ്തു ഹിപ്പോ.
പോൾ ഇഗ എഡ്വേർഡ് തടാകത്തിന് സമീപം തന്റെ വീടിന് സമീപം കളിച്ചുകൊണ്ടിരുന്നപ്പോഴാണ് ഹിപ്പോ കുട്ടിയെ വിഴുങ്ങിയത്. ആദ്യം അവന്റെ തലയിൽ പിടിച്ച് ശരീരത്തിന്റെ പകുതിയോളം വിഴുങ്ങി. സംഭവത്തിന് ദൃക്സാക്ഷിയായ നാട്ടുകാരനായ ക്രിസ്പാസ് ബാഗോൻസ കുട്ടിയെ രക്ഷിക്കാനായി ഹിപ്പോക്ക് നേരെ കല്ലേറ് തുടങ്ങി.
ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ കുട്ടിയെ ഛർദിക്കുകയായിരുവന്നു. എഡ്വേർഡ് തടാകത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സമീപത്തെ ക്ലിനിക്കിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. അവിടെ നിന്ന് ബ്വേരയിലെ ആശുപത്രിയിലേക്ക് മാറ്റി. മുൻകരുതലെന്ന നിലയിൽ കുട്ടിക്ക് വാക്സിൻ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.