Posted On
date_range Updated On
date_range ഡപ്പാങ്കൂത്തുമായി ജർമ്മൻ ടിക്ടോക്കർ നോയൽ റോബിൻസൺ; വിഡിയോ വൈറൽ
ചെന്നൈ: പ്രശസ്ത ജർമ്മൻ ടിക്ടോക്കർ നോയൽ റോബിൻസണിന്‍റെ ഇന്ത്യയിൽനിന്നുള്ള നൃത്തച്ചുവടുകൾ വീണ്ടും വൈറലാകുന്നു. ഇത്തവണ ചെന്നൈയിൽ എത്തി തമിഴ് സ്റ്റൈൽ ഡപ്പാങ്കൂത്ത് ഡാൻസ് ചെയ്ത വീഡിയോ ആണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത്. നിമിഷങ്ങൾക്കകം ഇത് വൈറലാകുകയും ലക്ഷക്കണക്കിന് പേർ കാണുകയും ചെയ്തു.
ചെന്നൈയിലെ ഒരു ഡാൻസ് സ്കൂളിൽനിന്നുള്ള നർത്തകർക്കൊപ്പമാണ് വേഗത്തിലുള്ള ചുവടുമായി നോയൽ റോബിൻസൺ നൃത്തം ചെയ്തത്. ഈ തരം ഡാൻസ് താൻ ആദ്യമായി പരീക്ഷിക്കുകയാണെന്ന് അദ്ദേഹം വീഡിയോക്കൊപ്പം എഴുതിയിട്ടുണ്ട്.
മുംബൈയിൽ 'ഡാൻസിങ് കോപ്' എന്നറിയപ്പെടുന്ന പൊലീസുകാരൻ അമോൽ കാംബ്ലെയുമൊത്തുള്ള രസകരമായ നൃത്തച്ചുവടുകൾ നേരത്തെ വൈറലായിരുന്നു. ഇന്ത്യൻ കുർത്തിയണിഞ്ഞ് താജ് മഹലിന് മുന്നിൽ നടത്തിയ നൃത്തച്ചുവടുകളും ഹിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.