തട്ടിക്കൊണ്ട്​ പോകാനെത്തിയവരിൽനിന്ന്​ ഉടമയെ രക്ഷിച്ച്​ നായ്​ -വിഡിയോ

ഗ്വാളിയോർ: മനുഷ്യന്‍റെ ഉറ്റ സുഹൃത്തുക്കളാണ്​ നായ്​ക്കളെന്ന്​ പറയും. ഇൗ ചൊല്ല്​ യാഥാർഥ്യമാക്കുന്നതാണ്​ ഗ്വാളിയാറിൽനിന്നുള്ള ഒരു വിഡിയോ. തന്‍റെ ഉമസ്ഥനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നായ്​ തടയുന്നതാണ്​ വിഡിയോ.

ഗ്വളിയോറിലെ അശോക്​ നഗറിലാണ്​ സംഭവം. നിതിൻ എന്ന യുവാവിനെ കുറച്ചുപേർ ചേർന്ന്​ അക്രമിക്കുകയും വാഹനത്തിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയുമായിരുന്നു. ഉടൻതന്നെ നായ്​ കുരച്ചുകൊണ്ട്​ അക്രമികളുടെ പിന്നാലെ കൂടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞു. തന്‍റെ യജമാനനെ രക്ഷിക്കുന്നതിനായി നായ്​ നടത്തുന്ന ശ്രമങ്ങൾ വിഡിയോയിൽ കാണാം.

Full View

വെള്ള വാനിൽ ആറോളം അക്രമികൾ നിതിന്‍റെ വീട്ടിലെത്തുകയായിരുന്നു. നിതിൻ ഒറ്റക്കായിരുന്നു വീട്ടിൽ. യുവാവിനെ ഇവർ വീട്ടിൽനിന്ന്​ വിളിച്ചിറക്കുകയും ബഹളംവെക്കുകയുമായിരുന്നു. ശേഷം നിതിനെ മർദിച്ച്​ വാനിൽ കയറ്റിക്കൊണ്ടുപോകാനും ശ്രമം നടത്തി. ഇതോടെ നിതിന്‍റെ നായ്​ കുരച്ചുകൊണ്ട്​ അക്രമികളുടെ അടുത്തെത്തുകയും ആക്രമിക്കുകയുമായിരുന്നു. നായെ പേടിച്ച്​ അക്രമികൾ സ്ഥലത്തുനിന്ന്​ കടന്നുകളഞ്ഞു.

സംഭവത്തിൽ താത്തിപൂർ പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്റ്റർ ചെയ്തു. ​പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Dog saves owner from kidnapping attempt in Gwalior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.